പൂനെ: സ്ഫോടകവസ്തുക്കളും ഭീഷണിക്കത്തും കൊറിയര്‍ വഴി എത്തി. പൂനെ സി.പി.എം. ഓഫീസിലേക്കാണ് എത്തിയത്.
ഛത്തീസ്ഗഡിലെ സുക്മയില്‍ നക്സല്‍ ആക്രമണത്തില്‍ 26 സി.ആര്.പി.എഫ്. ജവാന്മാര് കൊല്ലപ്പെട്ടതിന്റെ പ്രതിഷേധമായിട്ടാണ് പൂനെ ജില്ലാ സെക്രട്ടറി അജിത് അഭയങ്കറിന്റെ പേരില്‍ പൂനെയിലെ പാര്‍ട്ടി ഓഫീസില്‍ ഭീഷണിക്കത്തും പാര്‍സല്‍ ബോംബും എത്തിയത്.
പാര്‍സല്‍ തുറക്കുന്നതിനുമുമ്പ് തന്നെ അതിനകത്തെ വയറുകള്‍ പുറത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന് അജിത് അഭയങ്കര്‍ വിവരം വിശ്രാംബ്ഗ്വാസാ പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. ഡിറ്റണേറ്ററും വയറുകളും ബാറ്ററിയും മറ്റും അടങ്ങിയ സ്ഫോടകവസ്തുക്കള്‍ പ്ലാസ്റ്റിക് പെട്ടിയിലായിരുന്നു എത്തിയത്. ഇതിനോടൊപ്പം പാര്‍ട്ടി സെക്രട്ടറിക്ക് എതിരെയുള്ള ഭീഷണിക്കത്തും ഉണ്ടായിരുന്നു.
നക്സല്‍ ആക്രമണത്തെ കൈയും കെട്ടി നോക്കിനില്‍ക്കില്ലെന്നും പ്രതികാര നടപടികള്‍ക്ക് പ്രേരിപ്പിക്കരുതെന്നുമാണ് കത്തിലുള്ളത്.
Discussion about this post