തിരുവനന്തപുരം: പാപ്പനംകോട്ട് വീണ്ടും സി.പി.എം-ബിജെപിസംഘട്ടനം. നേമം എസ്.ഐ അടക്കം അഞ്ചുപേര്‍ക്ക് സംഘട്ടനത്തില്‍ പരിക്കേറ്റു. മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു, ഒരു സിപിഎം പ്രവര്‍ത്തകനും ചികിത്സയിലുണ്ട്.
വിശ്വംഭരന്‍ റോഡില്‍ പട്ടാരത്തില്‍ ക്ഷേത്രപരിസരത്ത് ഞായറാഴ്ച രാത്രി ഒമ്പതു മണിയോടാണ് ഏറ്റുമുട്ടലുണ്ടായത്. തലയ്ക്ക് സാരമായി പരിക്കേറ്റ നേമം എസ്.ഐ കെ.ശ്യാമിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പി പ്രവര്‍ത്തകരായ അഖിലേഷ്(27), സുമേഷ് കുമാര്‍(38), അരുണ്‍കുമാര്‍(24)എന്നിവരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ളത്.സി.പി.എം പ്രവര്‍ത്തകനായ ഷെമീറിനെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് പാപ്പനംകോട്ട് കൊടികെട്ടുന്നതുമായി ബന്ധപ്പെട്ട് സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു.അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്നലത്തെ സംഘട്ടനം. പട്ടാരത്തില്‍ ക്ഷേത്രത്തിലെ വിളക്കെടുപ്പു ദിവസമായിരുന്നതിനാല്‍ ഇന്നലെ പ്രദേശത്ത് വന്‍ജനക്കൂട്ടമായിരുന്നു. ഒമ്പതുമണിയോടെ ഇരു വിഭാഗവും തമ്മില്‍ കല്ലേറോടെയാണ് സംഘര്‍ഷം തുടങ്ങിയത്.
Discussion about this post