കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സിപിഎം പിന്തുണയോടെ കേരളാകോൺഗ്രസ് എമ്മിനു വിജയം. കേരള കോണ്‍ഗ്രസ് എമ്മിലെ സക്കറിയാസ് കുതിരവേലിയാണ് ജില്ലാപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഏഴ് അംഗങ്ങളുള്ള എൽഡിഎഫിൽ നിന്ന് ആറു പേരും കേരളകോൺഗ്രസ് സ്ഥാനാർഥിക്ക് അനുകൂലമായി വോട്ട് ചെയ്തപ്പോൾ സിപിഐ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.
വൈക്കം ഡിവിഷനിൽ നിന്നുള്ള സിപിഐ അംഗം പി.സുഗുണൻ കേരള കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്ന് പരസ്യ നിലപാട് എടുക്കുകയായിരുന്നു. സിപിഎം മത്സരിക്കുകയാണെങ്കിൽ വോട്ട് ചെയ്യുമെന്നും സുഗുണൻ വ്യക്തമാക്കിയിരുന്നു. പി.സി.ജോർജിന്റെ പാർട്ടി പ്രതിനിധിയായ ലിസി സെബാസ്റ്റ്യനും വോട്ടെടുപ്പിൽ പങ്കെടുത്തില്ല. സിപിഐയും ജനപക്ഷവും വോട്ട് അസാധുവാക്കുകയായിരുന്നു.
അതേസമയം കേരളാകോൺഗ്രസ് നിലപാട് രാഷ്ട്രീയ വഞ്ചനയാണെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ. സംഭവത്തിനു പിന്നിൽ കളിച്ചത് ജോസ്.കെ.മാണി എംപിയാണെന്നും ഹസൻ കുറ്റപ്പെടുത്തി.
Discussion about this post