കമല്‍ഹാസന്‍ സംവിധായകനും നായകനുമായി 2013-ല്‍ പുറത്തെത്തിയ വിശ്വരൂപത്തിന്റെ ഒരു രണ്ടാംഭാഗം ഉണ്ടാവുമെന്ന് അന്ന് പറഞ്ഞിരുന്നുവെങ്കിലും പ്രോജക്ടിന്റെ പുരോഗതിയെക്കുറിച്ചുള്ള വാര്‍ത്തകളൊന്നും വന്നിരുന്നില്ല. എന്നാല്‍ കമല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ട ‘വിശ്വരൂപം 2’ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലാണ് ചിത്രം ഈ വര്‍ഷം തന്നെ പുറത്തെത്തുമെന്ന് പറയുന്നത്.
2017 റിലീസ് ലക്ഷ്യമാക്കുന്നുവെന്ന് പറയുമ്പൊഴും മാസമോ തീയ്യതിയോ ഒന്നും വ്യക്തമാക്കുന്നുമില്ല കമല്‍. ‘എന്റെ രാജ്യത്തിനും ജനതയ്ക്കും സ്‌നേഹപൂര്‍വ്വം’ എന്ന കുറിപ്പോടെയാണ് ട്വിറ്ററില്‍ അദ്ദേഹം ഫസ്റ്റ്‌ലുക്ക് ഷെയര്‍ ചെയ്തിരിക്കുന്നത്.
With love my country and it's people pic.twitter.com/3zdir7u1Gh
— Kamal Haasan (@ikamalhaasan) May 2, 2017
Discussion about this post