Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ്.കെ.മാണി തന്നെയായിരിക്കും’, പരിഹാസവുമായി അഡ്വ. ജയശങ്കര്‍

by Brave India Desk
May 5, 2017, 12:05 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: യുഡിഎഫ്-കേരള കോണ്‍ഗ്രസ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍. കെ എം മാണിക്ക് മുന്‍പില്‍ കോണ്‍ഗ്രസുകാര്‍ വാതിലടച്ചു തഴുതിട്ടെന്നും യു.ഡി.എഫിലേക്ക് ഇനി തിരിച്ചുവരാമെന്ന് മാണി കരുതേണ്ടെന്നുമാണ് ജയശങ്കര്‍ പറയുന്നത്.

Stories you may like

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

സി.പി.ഐയും വി.എസും കേന്ദ്രനേതൃത്വവും എതിര്‍ക്കുന്ന സ്ഥിതിക്ക് എല്‍.ഡി.എഫും മാണിയെ എടുക്കില്ലെന്നും ഒടുവില്‍ മുരളീധരന്റെ തലവിധിയാകും ജോസ് കെ മാണിക്കെന്നും ജയശങ്കര്‍ പറയുന്നു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ബി.ജെ.പിയും മാണിയെ അടുപ്പിക്കില്ലെന്നും ഇനി അവര്‍ സമ്മതിച്ചാലും മെത്രാന്മാര്‍ അനുവാദം നല്‍കില്ലെന്നും ജയശങ്കര്‍ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ മാണിയും മകനും ഒറ്റയ്ക്ക് നില്‍ക്കുമെന്നും പിന്നെ പായും തലയിണയുമായി യുഡിഎഫിലേക്ക് തന്നെ മടങ്ങുമെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കോട്ടയം നാടകത്തിനു യവനിക വീണു. ഉമ്മനും ചെന്നിയും ഒന്നായി. കഴിഞ്ഞയാഴ്ച പിന്നാലെ ചെന്നു ക്ഷണിച്ച ഹസ്സൻ വരെ മാണിക്ക് എതിരായി. ചുരുക്കിപ്പറഞ്ഞാൽ, കോൺഗ്രസുകാർ വാതിൽ അടച്ചു തഴുതിട്ടു. ഇനി യുഡിഎഫിലേക്കു തിരിച്ചു വരാമെന്നു കരുതേണ്ടാ.

എൽഡിഎഫിൽ മാണിയെ എടുക്കുന്ന പ്രശ്നമില്ല. സിപിഐയും വിഎസും എതിർക്കുന്നു, കേന്ദ്ര നേതൃത്വം അനുകൂലിക്കില്ല. ഒടുവിൽ മുരളീധരൻ്റെ തലവിധിയാകും ജോസ് കെ മാണിക്ക്.

ഇപ്പോഴത്തെ നിലയ്ക്ക് ബിജെപി മാണിയെ അടുപ്പിക്കില്ല. ഇനി അവർ സമ്മതിച്ചാലും മെത്രാന്മാർ അനുവാദം നല്കില്ല.

പിന്നെ മാണിയും മകനും എന്തു ചെയ്യും? ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ഒറ്റയ്ക്ക് നില്ക്കും, പിന്നെ പായും തലയിണയുമായി യുഡിഎഫിലേക്കു മടങ്ങും.

ഉമ്മനും ചെന്നിയും മുഞ്ഞി വീർപ്പിച്ചാൽ, കുഞ്ഞാലിക്കുട്ടിയെ ഇടപടുവിക്കും. പോരെങ്കിൽ കർദിനാളിനെ കൊണ്ട് പറയിപ്പിക്കും. വേണ്ടി വന്നാൽ മാർപാപ്പയെ കൊണ്ട് വിളിപ്പിക്കും.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണിയായിരിക്കും. ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും കെസി ജോസഫും അതിയാനു വേണ്ടി വോട്ടഭ്യർത്ഥിക്കും, കർത്താവായ യേശു ക്രിസ്തു ജോമോനെ മഹത്വപ്പെടുത്തും.

[fb_pe url=”https://www.facebook.com/AdvocateAJayashankar/photos/a.732942096835519.1073741828.731500836979645/1165138396949218/?type=3&theater” bottom=”30″]

 

Tags: udfk.m maniad.jayasankar
ShareTweetSendShare

Latest stories from this section

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

Discussion about this post

Latest News

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies