തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ പോലീസ് മേധാവിയായി ഇന്ന് തന്നെ നിയമിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതി ഉത്തരവ് സംസ്ഥാനത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ്. ഇത് സര്‍ക്കാരിന്റെ ദുരഭിമാനത്തിന് ഏറ്റ തിരിച്ചടിയാണ്.
ശക്തമായ വിധി നല്‍കിയിട്ടും അനുസരിക്കാതിരുന്നതിന് കിട്ടിയ പ്രഹരമാണ്. നിയമസഭയില്‍ സംസ്ഥാനത്തെ പോലീസ് മേധാവി ആരാണെന്ന് ചോദിച്ചിട്ട് 10 ദിവസമായിട്ടും മറുപടി പറയാന്‍ മുഖ്യമന്ത്രി തയാറായില്ല. കോടതി ഉത്തരവില്‍ വ്യക്തത ഇല്ലാതിരുന്നത് സര്‍ക്കാരിന് മാത്രമായിരുന്നു.
വിധി നടപ്പാക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലായിരുന്നു എന്നാണ് നിയമോപദേശം കിട്ടിയത്. എന്നിട്ടും ഹര്‍ജിയുമായി പോയി ഖജനാവില്‍ നിന്ന് 25,000 രൂപ കൂടി കോടതി ചിലവായി നല്‍കണമെന്ന കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
കോടതി വിധി നടപ്പിലാക്കുന്നതും കോടതിയോടുള്ള ബഹുമാനവും നിയമ വാഴ്ചക്ക് ആവശ്യമാണെന്നും നിയമത്തിന്റെ മുമ്പില്‍ യാതൊരു സാധ്യതയുമില്ലാത്ത തീരുമാനവുമായി മുമ്പോട്ട് പോയത് സര്‍ക്കാര്‍ ചോദിച്ച് വാങ്ങിയ തിരിച്ചടിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചു.
Discussion about this post