കോട്ടയം: റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിലിരുന്നു മദ്യപിച്ചതു ചോദ്യം ചെയ്തയാളുടെ വീട് എസ്എഫ്ഐ നേതാവിന്റെ സംഘം ആക്രമിച്ചതായി പരാതി. കോട്ടയം കുമ്മനം ഇളങ്കാവ് വി.കെ. സുകുവിന്റെ വീടിനു നേരെയാണ് അക്രമം നടന്നത്.
എസ്എഫ്ഐ കോട്ടയം ജില്ലാ സെക്രട്ടറി റിജേഷ് കെ. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണു വീട് ആക്രമിച്ചതെന്ന് പരാതിക്കാർ പോലീസിനു മൊഴി നൽകിയിട്ടുണ്ട്. സുകുവിന്റെ വീടിനു സമീപം പാർക്ക് ചെയ്ത കാറിനുള്ളിലിരുന്നു മദ്യപിച്ച ചെറുപ്പക്കാരെ ചോദ്യം ചെയ്തതാണു പ്രകോപനത്തിനു കാരണമെന്നു പോലീസ് പറഞ്ഞു.
വീടിനു സമീപത്തുനിന്നു കാർ മാറ്റണമെന്നാവശ്യപ്പെട്ടതോടെ ഇവർ സുകുവിനെ അസഭ്യം പറഞ്ഞു. ഇതോടെ വീട്ടിലേക്കു പോയ സുകുവിനെ യുവാക്കൾ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. സുകുവിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു.
എന്നാൽ, എസ്എഫ്ഐ നേതാവ് മദ്യപിച്ചെന്ന വാർത്ത എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി. തോമസ് നിഷേധിച്ചു.
Discussion about this post