തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് മാധ്യമധര്‍മം പോലും മറന്നു പോയ ചാനലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപി എംപിയും ഏഷ്യാനെറ്റ് ന്യൂസ് എംഡിയുമായ രാജീവ് ചന്ദ്രശേഖരനെതിരെയും മുഖ്യമന്ത്രി നിയമസഭയില്‍ പൊട്ടിത്തെറിച്ചു. ജി സുധാകരന് കിഫ്ബിക്കെതിരെ പ്രതികരിച്ചു എന്ന വിഷയം സഭയില്‍ ചര്‍ച്ചയായപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസിന്റെ സിഡി പരിശോധിച്ചാല്‍ സുധാകരന് കിഫ്ബിക്കെതിരെ ആഞ്ഞടിച്ചത് മനസ്സിലാവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞപ്പോഴാണ് പിണറായി വിജയന് രാജീവ് ചന്ദ്രശേഖരനെതിരെ വിമര്‍ശനം അഴിച്ചു വിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് രാജീവ് ചന്ദ്രശേഖരന്റെ നിയന്ത്രണത്തിലാണെന്നും തന്റെ വ്യക്തിപരമായ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നുമാണ് പിണറായിയുടെ വാദം. ബിജെപി എംഎല്‍എ ഒ രാജഗോപാലിന്റെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് രാജീവ് ഇടപെട്ടു. മുഖ്യമന്ത്രിയെന്ന നിലയില്‍ മാത്രമല്ല വ്യക്തിപരമായും തന്നെ അധിക്ഷേപിച്ചു. ഏഷ്യാനെറ്റ് ന്യൂസ് മാധ്യമധര്‍മം പോലും മറന്നു പോയ ചാനലാണെന്നും പിണറായി പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി മാധ്യമധര്‍മം പോലും മറന്നു പോയ ചാനലാണെന്ന് വിശേഷിപ്പിച്ച ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി അവതാരകനായി വേഷമിടുന്നത് ശരിയാണോ എന്ന ചോദ്യം സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നു. ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ എന്റെ കേരളം എന്ന പരിപാടിയാണ് എംഎ ബേബി അവതരിപ്പിക്കുന്നത്.
സിപിഐഎം താത്വികാചാര്യമായിരുന്ന പിജിയുടെ മകനായ എംജി രാധാകൃഷ്ണനാണല്ലോ എഡിറ്റര്‍ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് അദ്ദേഹത്തിന് പരിമിതി ഉണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Discussion about this post