ഡല്‍ഹി: ഗുജറാത്ത് ലയണ്‍സിനെതിരെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് രണ്ട് വിക്കറ്റ് ജയം. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സായിരുന്നു ഗുജറാത്ത് നേടിയത്. ശ്രേയസ് അയ്യറുടെ അര്‍ധസെഞ്ചുറിയാണ് ഡെയര്‍ഡെവിള്‍സിനെ വിജയത്തിലെത്തിച്ചത്.
57 ബോളില്‍ നിന്ന് 96 റണ്‍സാണ് ഡല്‍ഹി ബാറ്റ്സ്മാന് സ്കോര്‍ ചെയ്തത്. 39 പന്തില്‍ നിന്ന് 69 റണ്‍സെടുത്ത ആരണ് ഫിഞ്ചാണ് ലയണ്‍സിന്റെ ടോപ് സ്കോറര്‍.
Discussion about this post