ഡല്‍ഹി: ദക്ഷിണ കൊറിയന്‍ പ്രസിഡന്റായി അധികാരമേറ്റ മൂണ്‍ ജെ ഇന്നിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ വിജയങ്ങളും ആശംസിച്ച നരേന്ദ്രമോദി, ഇന്ത്യ സന്ദര്‍ശിക്കാനും മൂണ്‍ ജെ ഇന്നിനെ ക്ഷണിച്ചു. ട്വിറ്ററിലൂടെയാണ് മോദി ഇക്കാര്യം അറിയിച്ചത്.
മൂണ്‍ ജെ ഇന്നുമായി ഉടന്‍ കൂടിക്കാഴ്ച നടത്താനാകുമെന്ന പ്രതീക്ഷയിലാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയായ ദക്ഷിണകൊറിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനെ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും മോദി മൂണിനയച്ച ട്വിറ്റര്‍ സന്ദേശത്തില്‍ കുറിച്ചു.
Just spoke with my friend President Moon Jae-in of Korea. Wished him every success & invited him to visit India soon. 'Together we succeed'
— Narendra Modi (@narendramodi) May 11, 2017
ഇംഗ്ലീഷിന് പുറമെ, കൊറിയന്‍ ഭാഷയിലുമാണ് മോദി, മൂണിന് ട്വിറ്റര്‍ സന്ദേശം അയച്ചത്.
조금 전 문재인 대한민국 대통령과 전화 통화를 나눴습니다 문재인 대통령의 성공을 빌었으며 대통령께서 가까운 시일내에 인도를 방문해 주시길 바란다는 말씀을 전했습니다
함께하면 성공합니다 @MoonJaeIn365
— Narendra Modi (@narendramodi) May 11, 2017
ദക്ഷിണകൊറിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ മൂണ്‍ ജെ ഇന്‍, ഇന്നലെയാണ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ഡെമോക്രാറ്റിക് യുണൈറ്റഡ് പാര്‍ട്ടി നേതാവും മനുഷ്യാവകാശ അഭിഭാഷകനുമായ മൂണ്‍ ജെ ഇന്‍ ഉത്തരകൊറിയുമായി ചര്‍ച്ചയിലൂടെ പ്രശ്ന പരിഹാരം കണ്ടെത്തണമെന്ന പക്ഷക്കാരനാണ്. ഉചിതമായ സമയത്ത് ഉത്തരകൊറിയ സന്ദര്‍ശിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും അധികാരമേറ്റ ശേഷം മൂണ്‍ ജെ ഇന്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post