ചണ്ഡീഗഡ്: പഞ്ചാബിലെ ഗുരുദാസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അന്തരിച്ച ബോളീവുഡ് താരം വിനോദ് ഖന്നയുടെ ഭാര്യ കവിത ഖന്നയെ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചു. ലോക്‌സഭാംഗമായിരുന്ന ഖന്നയുടെ മരണത്തെ തുടര്‍ന്നാണ് ഗുരുദാസ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്.
ബിജെപി പ്രാദേശിക നേതൃത്വം കവിതയെ മത്സരിപ്പിക്കുന്നതിനെ പിന്തുണയ്ക്കുന്നുണ്ട്. വിനോദ് ഖന്നയുടെ വരവോടെ ബിജെപിയുടെ ശക്തകേന്ദ്രമായി മാറിയ മണ്ഡലമാണ് ഗുരുദാസ്പൂര്‍. അതിനാല്‍ത്തന്നെ കവിതയെ ഇറക്കുന്നതിലൂടെ മണ്ഡലം അനായാസം നിലനിര്‍ത്താമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
അസുഖബാധിതനായിരുന്ന ഖന്ന കഴിഞ്ഞ മാസം 27 നാണ് അന്തരിച്ചത്.
Discussion about this post