തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാക്കിന് കണ്ണൂരില്‍ ഒരു വിലയുമില്ലെന്ന് ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍. കണ്ണൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റേത് നിഷ്ഠൂരമായ കൊലപാതകമാണ്. ബി.ജെ.പി പ്രവര്‍ത്തകരെ കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. സമാധാനമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ് കണ്ണൂരിലെന്നും ഒ രാജഗോപാല്‍ വ്യക്തമാക്കി. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതിഷേധമറിയിച്ച് ബി.ജെ.പി സംസ്ഥാന നേതാക്കള്‍ ഗവര്‍ണര്‍ പി.സദാശിവവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരിലെ ക്രമസമാധാന നില തകരാറിലാണെന്നും സൈന്യത്തെ വിളിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. കണ്ണൂരില്‍ ബി.ജെ.പിസംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ ബോധപൂര്‍വ്വമായി ആക്രമണം നടക്കുകയാണ്. അത് തടയാന്‍ പോലീസിനു കഴിയുന്നില്ലെന്ന് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഒ.രാജഗോപാല്‍ എം.എല്‍.എ അടക്കമുള്ള നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് 13 ബി.ജെ.പി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇതില്‍ നാലു പേരും മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണെന്നും രാജഗോപാല്‍ ചൂണ്ടിക്കാട്ടി.
Discussion about this post