കരിപ്പൂര്‍: കരിപ്പൂരില്‍ നിന്ന് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച് പിടിയിലായ പ്രതിക്ക് മന്ത്രിയുമായി ബന്ധമുള്ളതായി സൂചന. കേസിലെ പ്രതിയായ റമീസ് എന്നയാളാണ് താന്‍ മന്ത്രിയുടെ ബന്ധുവാണെന്ന് പോലീസിനോട് വ്യക്തമാക്കിയത്. ഇക്കാര്യം പറഞ്ഞ് പ്രതി വിരട്ടിയായും ചോദ്യം ചെയ്യലില്‍ സഹകരിക്കുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഇയാള്‍ക്ക് മന്ത്രി കുഞ്ഞാലികുട്ടിയുടെ അകന്ന ബന്ധുവാണ് അറസ്റ്റിലായ റമീസ് എന്ന്
അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട.
ഗള്‍ഫില്‍ നിന്ന് കാര്‍ഗോവഴി 17.5 കിലോഗ്രാം സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രധാന കണ്ണിയാണ് റമീസെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗള്‍ഫില്‍ നിന്ന് കാര്‍ഗോവഴി സ്വര്‍ണ്ണമെത്തിച്ചാല്‍ ലാഭം ഉണ്ടാക്കാമെന്ന് രാമനാട്ടുകര സ്വദേശി സലീം എന്നയാള്‍ പറഞ്ഞതനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചതെന്നാണ് റമീസിന്റെ മൊഴി. ഇതേതുടര്‍ന്നാണ് സുബൈര്‍ എന്നയാളിന്റെ പാസ്പോര്ട്ടില് സ്വര്‍ണ്ണമെത്തിച്ചത്. എന്നാല്‍ മറ്റ് വിരങ്ങള്‍ തനിക്ക് അറിയില്ലെന്ന നിലപാടിലാണ് റമീസ്. വെട്ടത്തൂര്‍ സ്വദേശിയായ റമീസ് ഭരണ കക്ഷിയിലെ സജീവ പാര്‍ട്ടിയിലെ ഒരു ഉന്നതനായ നേതാവിന്റെ കൊച്ചുമകനാണ്.
Discussion about this post