തിരുവനന്തപുരം: ഒരു പ്രത്യേക കമ്പനിയുടെ പെയിന്റ് പോലീസ് സ്റ്റേഷനുകള്‍ക്ക് അടിക്കണമെന്ന് ഉത്തരവിട്ട മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരായ പരാതിയില്‍ തുടര്‍നടപടിക്ക് പോലീസ് മേധാവി ടി.പി. സെന്‍കുമാറിന്റെ നിര്‍ദേശം. വിജിലന്‍സ് ഡയറക്ടറായ ബെഹ്‌റയ്‌ക്കെതിരേ പെയിന്റടി ഉത്തരവില്‍ വിജിലന്‍സ് കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെയാണ് പുതിയ നിര്‍ദേശം.
ബെഹ്‌റയുടെ വിശദീകരണം കോടതിക്ക് തൃപ്തികരമാകുന്നില്ലെങ്കില്‍ വിജിലന്‍സ് മേധാവി പദത്തില്‍ നിന്ന് മാറിനില്‍ക്കേണ്ട സാഹചര്യമുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സെന്‍കുമാറിന്റെ പുനര്‍നിയമനവിഷയത്തില്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ച ഏപ്രില്‍ 24-നുശേഷമാണ് ബെഹ്‌റ പെയിന്റടി നിര്‍ദേശം നല്‍കിയത്. വിധി പുറത്തുവന്നതോടെ ബെഹ്‌റ പോലീസ് മേധാവി അല്ലാതായെന്നും സുപ്രധാന ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ അധികാരമില്ലെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post