ജമ്മു :സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പാക്കിസ്ഥാന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് കശ്മീര്‍ മുഖ്യമന്ത്രി മുപ്തി മുഹമ്മദ് സയ്യിദ്.കശ്മീരിലെ കത്വയില്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണം സമാധാന ചര്‍ച്ചകള്‍ ഇല്ലാതാക്കുമെന്ന് അദേദഹം നിയമസഭയില്‍ വ്യക്തമാക്കി.
കശ്മീരില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തെ അപലപിക്കുന്നുവെന്നും പാക്കിസ്ഥാന് ഭീകരത അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജമ്മുവില്‍ എത്രയും വേഗം സമാധാനം പുലരുമെന്നാണ് പ്രതീക്ഷ. ഭീകരത ഇല്ലാതാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ ഭരണകാലത്ത് അതിര്‍ത്തിയില്‍ സമാധാനം ഉണ്ടായിരുന്നു. എന്നാല്‍ നവാസ് ഷെരീഫ് പറയുന്നത് ഭീകരത നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നാണെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം സഭയില്‍ നിന്നിറങ്ങിപ്പോയി.
Discussion about this post