തിരുവനന്തപുരം: ബാര്‍ അസോസിയേഷന് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശുമായി സംസാരിച്ചതിന്റെ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് ബി. ചെയര്മാന് ആര്.ബാലകൃഷ്ണപിള്ളയ്ക്കെതിരേ നടപടി വേണമെന്ന് കേരള കോണ്‍ഗ്രസ് (എം).ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയെ യുഡിഎഫില്‍ നിന്നും പുറത്താക്കണമെന്ന് മന്ത്രി കെ.എം.മാണി ആവശ്യപ്പെട്ടു.
മുന്നണിയിലുള്ളവര്‍ തന്നെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വന്‍ പൊട്ടിതെറിയുണ്ടാക്കും. ഇക്കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. ബാര്‍ കോഴ ആരോപണത്തില്‍ തനിക്കെതിരേയുള്ള ഗൂഢാലോചന വ്യക്തമായെന്നും ശക്തമായ നടപടിയുണ്ടായില്ലെങ്കില്‍ മുന്നണിയില്‍ തുടരാന്‍ താല്പര്യമില്ലെന്നും മാണി നേതൃത്വത്തെ അറിയിച്ചു.
അതേസമയം ബാലകൃഷ്ണപിള്ള അധ്യക്ഷനായ ഉപസമിതി യോഗവും മാറ്റിവെച്ചിരിക്കുകയാണ്.പാലക്കാട് തെരഞ്ഞെടുപ്പ് തോല്‍വി അന്വേഷിക്കുന്ന സമിതി യോഗമാണ് മാറ്റിയത്.ബാര്‍കോഴയെക്കുറിച്ച് രണ്ടിലൊന്ന് തീരുമാനിച്ച ശേഷം മതി യോഗമെന്നാണ് ധാരണ.
വിഷയത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) രംഗത്ത് വന്ന സാഹചര്യത്തില്‍ ഇനി കോണ്‍ഗ്രസിന്റെ നിലപാടാവും ശ്രദ്ധേയമാവുക. പിള്ളയ്ക്കെതിരേ കോണ്‍ഗ്രസ് കൂടി രംഗത്തെത്തിയാല്‍ നടപടി വന്നേയ്ക്കും.
Discussion about this post