ഡല്‍ഹി: പാര്‍ലമെന്റിന് മന്ദിരത്തിന് സമീപം വന്‍ തീപിടുത്തം.പാര്‍ലമെന്റിന് സമീപമുള്ള റിസപ്ഷന് ഏരിയയിലാണ് തീപിടുത്തമുണ്ടായത്. പവര്‍ സ്റ്റേഷനിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന്റെ കാരണമെന്നാണ് നിഗമനം.അഗ്നിശമന സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
അപകടത്തെത്തുടര്‍ന്ന് 10 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 2.21നാണ് തീപിടിത്തമുണ്ടായത്. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഡയറക്ടര്‍ എ.കെ. ശര്‍മ അറിയിച്ചു.
Discussion about this post