തിരുവനന്തപുരം: നിയമസഭയില്‍ എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടികള്‍ നല്കുന്നതില് വലിയ വീഴ്ച സംഭവിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെ വീഴ്ചയില്‍ മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്. മറുപടി നല്‍കാത്ത വകുപ്പുകളില്‍ മുന്നിലുള്ളത് മുഖ്യമന്ത്രി പിണറായി വിജയന് നയിക്കുന്ന ആഭ്യന്തരവകുപ്പ്. ഏപ്രില്‍ 25ന് ആഭ്യന്തരവകുപ്പിന് 220 ചോദ്യങ്ങള്‍ നല്‍കിയെങ്കിലും മറുപടി ലഭിച്ചത് രണ്ടെണ്ണത്തിമാത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആഭ്യന്തര ധനാഭ്യര്‍ഥന ചര്‍ച്ച നടക്കുന്ന മെയ് രണ്ടിന് ഉന്നയിക്കാന്‍ വേണ്ടിയുള്ള കണക്കുകള്‍ ആവശ്യപ്പെട്ടായിരുന്നു ഇതില്‍ മിക്ക ചോദ്യങ്ങളും എംഎല്‍എമാര്‍ നല്‍കിയിരുന്നത്. ഇതില്‍ 15 എണ്ണത്തിന് മെയ് രണ്ടിന് മറുപടി നല്‍കിയെങ്കിലും ഇനിയും ഇരുന്നൂറോളം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടില്ല.
മുഖ്യമന്ത്രിയോട് ചോദിച്ച 113 ചോദ്യങ്ങള്‍ക്ക് മറുപടിയില്ലെന്ന വിവരം ഏതാനും ദിവസങ്ങള്‍ക്കു മുമ്പു പ്രതിപക്ഷ നേതാവ് സഭയില്‍ ഉന്നയച്ചിരുന്നു. മറുപടികള്‍ വൈകുന്നതിനെതിരെ സ്പീക്കള്‍ പി. ശ്രീരാമകൃഷ്ണന് ഇന്നലെ സഭയില്‍ റൂളിംഗ് നല്‍കിയിരുന്നു. പല ചോദ്യങ്ങള്‍ക്കും ഉത്തരം ശേഖരിച്ചുവരുന്നുവെന്നാണ് പല മന്ത്രിമാരും നല്കുന്ന മറുപടികള്‍. വിവാദമായ ചില വിഷയങ്ങളില്‍ പോലിസ് അന്വേഷണം നടക്കുന്നതിനിടെ മുഖ്യമന്ത്രി നല്കിയ ഉത്തരങ്ങള്‍ വിവാദമാവുകയും ചെയ്തു. നടിയെ ആക്രമിച്ച കേസില്‍ ഗുഢാലോചനയില്ല, ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ കൈകാര്യം ചെയ്തതില്‍ പോലിസിന് വീഴ്ചയില്ല തുടങ്ങി പോലിസ് അന്വേഷണം പൂര്‍ത്തിയാക്കും മുമ്പുള്ള ചില ഉത്തരങ്ങള്‍ സഭയെ ബഹളമയമാക്കിയിരുന്നു. ലോ അക്കാദമി കേസിലും മുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദമായിരുന്നു.
Discussion about this post