തിരുവനന്തപുരം: പാക് വെബ്സൈറ്റുകൾക്ക് നേരേ ഇന്ത്യൻ സൈബർ ഹാക്കർമാരുടെ ആക്രമണം. മല്ലു സൈബർ സോൾജിയേഴ്സ് എന്ന കൂട്ടായ്മയാണ് ആക്രമണം നടത്തിയത്.
പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച റിട്ട. നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷണ് ജാദവിനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ആക്രമണം.
ഈ വർഷം ഇത് രണ്ടാം തവണയാണ് മല്ലു സൈബർ സോൾജിയേഴ്സ് പാക് സൈറ്റുകൾക്ക് ഹാക്ക് ചെയ്യുന്നത്. ഓപ്പറേഷൻ പേബാക്ക് എന്ന പേരിൽ 110 പാക് സൈറ്റുകളാണ് ഹാക്കർമാർ നിശ്ചലമാക്കിയത്. ഹാക്ക് ചെയ്യപ്പെട്ട പല സൈറ്റുകളും തിരിച്ചുപിടിക്കാൻ പാക് അധികൃതർക്ക് ആയിട്ടില്ല.
[fb_pe url=”https://www.facebook.com/TheMalluCyberSoldiers/posts/2143913105834957:0″ bottom=”30″]
Discussion about this post