കശ്മീര്‍: അതിർത്തിയിൽ നടക്കുന്ന പാക് പ്രകോപനങ്ങൾക്ക് കനത്ത രീതിയിൽ മറുപടി നൽകാൻ സേന കമാന്‍ഡര്‍മാര്‍ക്ക് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി നിര്‍ദ്ദേശം നല്‍കി. നിയന്ത്രണ രേഖയിലെത്തിയ അദ്ദേഹം അതിർത്തിയിലെ സുരക്ഷാക്രമീകരണങ്ങൾ പരിശോധിച്ച് വിലയിരുത്തി.
രാജ്യാന്തര അതിര്‍ത്തിയിലും നിയന്ത്രണരേഖയ്ക്കു സമീപവും സുരക്ഷ ശക്തമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയ മന്ത്രി പാകിസ്ഥാന്റെ ഭാഗത്തുനിന്ന് എപ്പോള്‍ വേണമെങ്കിലും നുഴഞ്ഞുകയറ്റ ശ്രമമുണ്ടാക്കാമെന്നും മുന്നറിയിപ്പു നല്‍കി.
ഭീകരരെ നേരിടുന്നതിനിടെ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാകാതെ നോക്കണമെന്നും സാധാരണക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ജെയ്‌റ്റ്‌ലി നിര്‍ദ്ദേശിച്ചു.
കരസേന മേധാവി ജനറല്‍ വിപിന്‍ റാവത്ത്, പ്രതിരോധ സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പം കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയിരുന്നു.
Discussion about this post