ശ്രീനഗർ: കുപ്വാര ജില്ലയിലെ ഹിന്ദ്വാര വനത്തിൽ വന്‍ ആയുധവേട്ട. വനത്തിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പും സൈന്യം കണ്ടെടുത്തു. കെഹ്മൽ വനത്തിൽ തീവ്രവാദികൾക്കായി ആറ് രാഷ്ട്രീയ റൈഫിൾസ് സൈനികർ നടത്തിയ തെരച്ചിലിലാണ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തത്.
ഒരു പിസ്റ്റൽ, രണ്ട് പിസ്റ്റൽ മാഗസീൻസ്, 40 തിര, ഒരു പവർ ബാങ്ക്, ബൈനോക്കുലർ, ഏഴ് ബാറ്ററികൾ, കോടാലി, വാക്കിംഗ് സ്റ്റിക് എന്നിവയാണു പിടിച്ചെടുത്തത്.
സൈന്യത്തിനു നേരേ വെടിയുതിർത്തെങ്കിലും പ്രത്യാക്രമണം ആരംഭിച്ചതോടെ ഭീകരർ ഓടി രക്ഷപ്പെട്ടു.
Discussion about this post