പത്താൻകോട്ട്: പഞ്ചാബിലെ പത്താൻകോട്ട് ജില്ലയിൽ സുരക്ഷാസേന നടത്തിയ പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തി. സംഭവത്തെ തുടർന്ന് ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നൽകി.
ചാക്കിൽ ഒളിപ്പിച്ച നിലയിലാണ് ബാഗ് കണ്ടെത്തിയത്. ജമ്മു എന്ന് എഴുതിയ മൂന്നു സൈനിക യൂണിഫോമുകൾ ബാഗിനുള്ളിൽ നിന്നു കണ്ടെത്തി. സൈന്യവും എസ്ഡബ്യുഎടി കമാൻഡോകളും സംയുക്തമായാണ് പരിശോധന നടത്തിയത്.
Discussion about this post