തിരുവനന്തപുരം: ടിപി സെന്‍ കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫിനെ സര്‍ക്കാര്‍ മാറ്റി സര്‍ക്കാരിന്റെ പ്രതികാരം. പതിനഞ്ച് വര്‍ഷമായി സെന്‍കുമാറിന്റെ കൂടെയുളള ഗണ്മാന് ഗ്രേഡ് എസ്ഐ അനിലിനെയാണ് അദ്ദേഹം അറിയാതെ സര്‍ക്കാര്‍ മാറ്റിയത്. സിറ്റി എ ആര് ക്യാമ്പിലേക്കാണ് അനില്‍ കുമാറിനെ മാറ്റിയത്.
സര്‍ക്കാരും സെന്‍കുമാറും തമ്മിലുളള പോര് തുടരുന്നുവെന്ന സൂചനയാണ് ഓഫീസ് സ്റ്റാഫിന്റെ സ്ഥലം മാറ്റം നല്‍കുന്നത്. പോലീസ് മേധാവി അറിയാതെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ മാറ്റുന്നത് അസാധാരണ നടപടിയാണ്. പരാതികളെ തുടര്‍ന്നാണ് അനില്‍ കുമാറിനെ മാറ്റിയതെന്നാണ് സര്‍ക്കാര്‍ നല്കുന്ന വിശദീകരണം.
കഴിഞ്ഞ ദിവസം സെന്‍കുമാറിനെതിരായ പ്രോസിക്യൂഷന് നടപടിയുമായി മുന്നോട്ട് പോകാന്‍ എഐജി ഗോപാല കൃഷ്ണന് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിരുന്നു. കോടതി ഉത്തരവിലൂടെ ഡിജിപി സ്ഥാനത്ത് തിരിച്ചെത്തിയ സെന്‍കുമാറുമായി സര്‍ക്കാര്‍ ശീതയുദ്ധം തുടരുകയാണെന്നാണ് സൂചനകള്‍.തിരിച്ചെത്തിയ ശേഷം സെന്‍കുമാര്‍ കൈക്കൊണ്ട നടപടികളില്‍ സര്‍ക്കാറിന് കടുത്ത അതൃപ്തിയാണുള്ളത്.
Discussion about this post