ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അയോധ്യ സന്ദര്‍ശിച്ചു. തര്‍ക്ക ഭൂമിയിലെ താത്കാലിക ക്ഷേത്രത്തില്‍ ആദിത്യനാഥ് പ്രാര്‍ത്ഥന നടത്തി. 15 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അയോധ്യ സന്ദര്‍ശിക്കുന്നത്.
അയോദ്ധ്യ കേസുമായി ബന്ധപ്പെട്ട് എല്‍ കെ അഡ്വാനി അടക്കമുള്ള ബിജെപി-വിഎച്ച്പി നേതാക്കള്‍ക്കെതിരെ സിബിഐ കോടതി ഗൂഡാലോചന കുറ്റം ചുമത്തിയതിനു പിന്നാലെയാണ് ആദിത്യനാഥിന്റെ അയോദ്ധ്യ സന്ദര്‍ശനം. മുഖ്യമന്ത്രിയോടോപ്പം കുറ്റാരോപിതനായ ധരം ദാസും ഉണ്ടായിരുന്നു.
20 ശതമാനം മുസ്ലീങ്ങളുള്ള ഉത്തര്‍പ്രദേശില്‍ ആദിത്യനാഥ് മുഖ്യമന്ത്രിയാകുന്നതിനെതിരെ നേരത്തെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Discussion about this post