പാലക്കാട് : ഇടത് സർക്കാരിന്‍റെ സമ്പൂർണ്ണ വൈദ്യുതീകരണ പ്രഖ്യാപനത്തിന്‍റെ പൊളളത്തരം തുറന്ന് കാട്ടി അട്ടപ്പാടി വനവാസികൾ. മേഖലയിൽ വൈദ്യുതി കിട്ടാക്കനിയെന്ന് പ്രദേശവാസികൾ പറഞ്ഞു. കണക്ഷന് അപേക്ഷിച്ചിട്ടും, അധികൃതർ വൈദ്യുതി നൽകുന്നില്ലെന്നാണ് ആക്ഷേപം.
ഇടതു പക്ഷ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് കേരളത്തെ സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കേരളത്തെ സമ്പൂർണ വെദ്യുതീകരണ സംസ്ഥാനമായി പ്രഖ്യാപിച്ചിട്ടും അട്ടപ്പാടി മേഖലയിലെ നൂറു കണക്കിന് വനവാസി കുടുംബങ്ങൾക്ക് ഇനിയും വൈദ്യതി ലഭിച്ചിട്ടില്ല.
പൊട്ടിക്കൽ, പാടവയൽ, പാലൂർ, വല്ലവട്ടി തുടങ്ങിയ ഊരുകളിലായി നിരവധി വനവാസി കുടുംബങ്ങളാണ് വൈദ്യുതി ഇല്ലാതെ കഴിയുന്നത്. കണക്ഷൻ ലഭിക്കുന്നതിനായി പലതവണ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പുതിയ വൈദ്യുതി പോസ്റ്റ് പോലും സ്ഥാപിക്കാതെ കണക്ഷൻ നൽകാവുന്ന നിരവധി വീടുകൾ ഈ മേഖലയിലുണ്ട് ഇവർക്ക് പോലും വെദ്യുതി എത്തിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. കൂടാതെ കണക്ഷൻ നൽകാമെന്ന് പറഞ്ഞു ചില ഉദ്യോഗസ്ഥർ ഇവരിൽ നിന്ന് പണം തട്ടിയെടുത്തതായും ആരോപണമുണ്ട്.
Discussion about this post