ഡൽഹി : ഓക്സിജൻ സിലിണ്ടറുകളുടെ പിന്തുണയില്ലാതെ എവറസ്റ്റ് കീഴടക്കി റെക്കോഡിട്ട് ഇന്ത്യൻ സൈനികർ. ഇത്തരത്തിൽ എവറസ്റ്റ് കീഴടക്കുന്ന ആദ്യ ടീമാണ് ഇവർ.
നാല് ഇന്ത്യൻ സൈനികരാണ് നേട്ടത്തിനുടമകളായത്. കുഞ്ചോക്ക് ടെൻഡ, കെൽഷെംഗ് ദോർജിബൂട്ടിയ, കൽദെൻ പഞ്ചുർ, സോനം ഫുൻസ്റ്റോക്ക് എന്നിവരാണ് ഓക്സിജൻ സിലിണ്ടറുകളുടെ സഹായമില്ലാതെ എവറസ്റ്റ് കീഴടക്കിയത്. പത്ത് പേരാണ് ഇതിന് തയ്യാറായി എത്തിയത്. എന്നാൽ നാലുപേർക്ക് മാത്രമേ വിജയകരമായി കൊടുമുടി കീഴടക്കാൻ കഴിഞ്ഞുള്ളൂ.
ഇതുവരെ നാലായിരത്തിലകം പേർ എവറസ്റ്റ് കീഴടക്കിയിട്ടുണ്ടെങ്കിലും ഓക്സിജൻ സിലിണ്ടറില്ലാതെ വെറും 187 പേർക്ക് മാത്രമേ കൊടുമുടിയുടെ മുകളിലെത്താൻ കഴിഞ്ഞിട്ടുള്ളൂ. എന്നാൽ ടീമെന്ന നിലയിൽ ആർക്കും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല.
Discussion about this post