ബെര്‍മിങ്ഹാം: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ പാകിസ്ഥാൻ ബൗളിങ് തെരഞ്ഞെടുത്തു. ചാമ്പ്യന്‍സ് ട്രോഫി കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായി ഇറങ്ങുന്ന ഇന്ത്യന്‍ നിരയില്‍ മുഹമ്മദ് ഷമിയും ആര്‍.അശ്വിനും രഹാനെയും കളിക്കില്ല. സന്നാഹ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ദിനേശ് കാര്‍ത്തിക്കും ടീമിലില്ല.
നാലാം നമ്പറില്‍ യുവരാജ് സിങ്ങാണ് കളിക്കാനിറങ്ങുക. അഞ്ച് ബൗളര്‍മാരെ ഉള്‍പ്പെടുത്തിയാണ് കോലി ടീം പ്രഖ്യാപിച്ചത്. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ഹാര്‍ദിക് പാണ്ഡ്യെ, രവീന്ദ്ര ജഡേജ എന്നിവരാണ് ഇന്ത്യയുടെ ബൗളിങ്ങിലുള്ളത്.
സന്നാഹ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെയും ന്യൂസിലന്‍ഡിനെയും തോല്‍പ്പിച്ചിരുന്നു. അതിന്റെ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നത്.
Discussion about this post