ഡല്‍ഹി: എന്‍ഡിടിവി മേധാവി പ്രണോയി റോയിക്കെതിരെയുള്ള കേസില്‍ നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു. ആരെയും കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നില്ലെന്നും വെങ്കയ്യനായിഡു വ്യക്തമാക്കി. സിബിഐയുടെ പ്രവര്‍ത്തനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ല. കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നു എന്ന പ്രണോയി റോയിയുടെ പ്രതികരണത്തിനുള്ള മറുപടിയായി വെങ്കയ്യ നായിഡു പറഞ്ഞു.
പ്രണോയി റോയിയുടെ വീടുകളില്‍ സിബിഐ ഇന്ന് പുലര്‍ച്ചെ റെയ്ഡ് നടത്തിയിരുന്നു. സ്വകാര്യ ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാത്തതിനും വിദേശവിനിമയ ചട്ടലംഘനത്തിനും സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതിനെതിരെ പ്രണോയി റോയി കേന്ദ്രസര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്നാരോപിച്ച് രംഗത്ത് വന്നിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷിലെ അദ്ദേഹത്തിന്റെ വസതിയില്‍ റെയ്ഡ് തുടങ്ങിയത്. ഐസിഐസിഐ ബാങ്കിന് 48 കോടിയുടെ നഷ്ടം വരുത്തിയതുമായി ബന്ധപ്പെട്ട് പ്രണോയ് റോയ്, ഭാര്യ രാധിക റോയ് എന്നിവര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലും ഡെറാഡൂണിലുമായി നാലിടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.
2015-ല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ഫെമ ചട്ടം ഉപയോഗിച്ച് കോടികളുടെ ഫണ്ട് കൈമാറ്റം നടത്തിയതിന് എന്‍ഡിടിവിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഫണ്ട് കൈമാറ്റത്തില്‍ ആര്‍ബിഐ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കാട്ടി പ്രണോയ് റോയ്, ഭാര്യ രാധിക റോയ്, സീനിയര്‍ എക്സിക്യുട്ടീവ് കെ.വി.എല്‍ നാരായണ റാവു എന്നിവര്‍ക്കാണ് അന്ന് നോട്ടീസ് നല്‍കിയത്.
എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് എന്‍ഡിടിവി അവരുടെ വെബ്സൈറ്റില്‍ ഈ വര്‍ഷം ആദ്യം വിശദീകരണ കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.
നേരത്തെ, കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എന്‍ഡിവിക്കെതിരെ അന്വേ,ണം പ്രഖ്യാപിക്കണമെന്നാവസ്യപ്പെട്ട് രാജ്യസഭാ എംപി സുബ്രഹ്മണ്യന് സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.
Discussion about this post