ഖത്തറിനെതിരായി ഉപരോധം ഏര്‍പ്പെടുത്തിയ മറ്റ് അറബ് രാഷ്ട്രങ്ങളുടെ നീക്കം കശ്മീരിലെ വിഘടനവാദികള്‍ തീവ്രവാദികള്‍ക്കും ഉള്ള ഫണ്ടിംഗ് തടയും. ഖത്തറിലെ എണ്ണക്കമ്പനികള്‍ വലിയ തോതില്‍ കശ്മീരിലെ തീവ്രവാദികള്‍ക്ക് ഫണ്ടിംഗ് നടത്തുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. നയതന്ത്രതലത്തില്‍ ഇത് തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനിടെ ആയിരുന്നു ഖത്തറിന് മറ്റ് അ്‌റബ് രാഷ്ട്രങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.
ഒമാന്‍ ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണക്കമ്പനികളില്‍ നിന്നുള്ള ഫണ്ടിംഗ് തടയാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയിരുന്നു.
നോട്ട് അസാധുവാക്കിയ ഇടവേളയില്‍ കശ്മീരിലെ സംഘര്‍ഷത്തിന് കുറവ് വന്നിരുന്നു. പാക്കിസ്ഥാനില്‍ നിന്നുള്‍പ്പടെ ഫണ്ട് ലഭിക്കാതെയായതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും സൈന്യത്തിനെതിരെ കല്ലേറും മറ്റുമായി താഴ്‌വര വീണ്ടും അശാന്തമായി തുടരുകയാണ്. ഇതിനെ മറികടക്കാന്‍ കര്‍ശന നടപടി എടുക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നാണ് റിപ്പോര്‍ട്ടുകള്‍. ജമാ അത്ത് ഇസ്ലാമി പോലുള്ള സംഘടനകള്‍ വഴി കോടികളാണ് വിഘടനവാദികള്‍ക്ക് ലഭിക്കുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.വിദേശ ഫണ്ട് തടയുന്നതിനാവശ്യമായ തുടര്‍ നടപടികള്‍ പശ്ചിമേഷ്യന്‍ ഭരണകൂടങ്ങളുമായി ചേര്‍ന്ന് സ്വീകരിക്കാനുള്ള നയതന്ത്രനീക്കങ്ങള്‍ കുറച്ച് മാസങ്ങളായി സജീവമാണ്.
ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ഒമാന്‍ പ്രതിരോധ ജനറല്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ നസീര്‍ ഉടന്‍ തന്നെ കശ്മീരിലെ സൈനിക മേഖലകള്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒമാന്‍ മന്ത്രിയെ ഇന്ത്യന്‍ സൈന്യം കശ്മീരിലേക്ക് ക്ഷണിച്ചതായി പ്രതിരോധകേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു. കശ്മീരിലെ ദക്ഷിണ കമാന്‍ഡാണ് അദ്ദേഹം സന്ദര്‍ശിക്കുക. ഇന്ത്യന്‍ സുരക്ഷ വിഭാഗം നേരിടുന്ന വെല്ലുവിളികള്‍ അദ്ദേഹത്തെ നേരിട്ട് ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം.
വിഘടനവാദികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്കെതിരെ സൈന്യം ഈയിടെ നടപടി ശക്തമാക്കിയിരുന്നു. വിഘടനവാദികളോട് ഒത്തുതീര്‍പ്പ് വേണ്ട എന്ന നിലപാടിലാണ് കശ്മീരിലെ ബിജെപിപിഡിപി സഖ്യ സര്‍ക്കാര്‍. എന്‍ഡിഎ സഖ്യം ഭരണം ഏറ്റെടുത്തതോടെ വിഘടനവാദികള്‍ക്കെതിരായ നടപടികളും ശക്തമാക്കിയിരുന്നു.
Discussion about this post