ആഗ്ര: ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജനക്കൂട്ടത്തിന്റെ മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. കൊലപാതക കേസിലെ പ്രതികളായ സുധീര്‍, സഹോദരന്‍ സമാന്‍ എന്നിവരെയാണ് ജനക്കൂട്ടം മര്‍ദ്ദിച്ചത്. ഇവര്‍ ഇരുവരും ബി.ജെ.പി നേതാവ് നാഥുറാം വെര്‍മയെ വ്യക്തിപരമായ വിദ്വേഷത്തിന്റെ പേരില്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ദിവസം അക്രമാസക്തരായ നാട്ടുകാര്‍ വളഞ്ഞിട്ട് തല്ലുകയായിരുന്നു. സമാധാനിപ്പിക്കുവാന്‍ ശ്രമിച്ച പോലീസിനു നേരെയും അക്രമികള്‍ കല്ലെറിയുകയും ജീപ്പ് കത്തിക്കുകയും ചെയ്തു.
സംഭവത്തെ കുറിച്ച് വിവരം ലഭിച്ചയുടന്‍ ഒരു പൊലീസ് ഇന്‍സ്‌പെക്ടറെ അയച്ചിരുന്നു. എന്നാല്‍ രക്ഷിക്കാന്‍ ശ്രമിച്ചതിന് നാട്ടുകാര്‍ പോലീസിന് നേരെ തിരിയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പരിക്കേറ്റതിനെ തുടര്‍ന്ന് സമാനെ ആശുപത്രിയില്‍ പ്രവേസിപ്പിച്ചു. സുധീറിന്റെ പരിക്കുകള്‍ ഗുരുതരമല്ല.
Discussion about this post