ലഖ്നൗ: പശുക്കടത്ത് നടത്തിയവരെ കുടുക്കാന്‍ രണ്ട് നിയമം ചുമത്തി കേസെടുക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനം. പശുവിനെ നിയമവിരുദ്ധമായി കടത്തുന്നവര്‍ക്കെതിരെ ഗുണ്ടാ നിയമവും ദേശീയ സുരക്ഷാ നിയമവും അനുസരിച്ച് കേസെടുക്കാനാണ് തീരുമാനം.
ഗുണ്ടാ നിയമപ്രകാരവും, ദേശീയ സുരക്ഷ നിയമപ്രകാരവുമാണ് കേസെടുക്കുക. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സംസ്ഥാന പോലീസ് മേധാവി കത്തയച്ചു.
കഴിഞ്ഞ അഖിലേഷ് സര്‍ക്കാരിന്റെ കാലത്താണ് യു.പിയില്‍ ഗോവധം നിരോധിച്ചത്. എന്നാല്‍ നിരോധനം കര്‍ശനമായി നടപ്പിലാക്കുന്നില്ലെന്നാണ് ആരോപണം. ഇതേതുടര്‍ന്നാണ് പശുവിനെ കടത്തുന്നവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം പ്രകാരം കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. ദേശീയ സുരക്ഷാ നിയമം പ്രകാരം കസ്റ്റഡിയില്‍ എടുക്കുന്നവരെ പരിധിയില്ലാതെ തടവില്‍ വയ്ക്കാം. ഗുണ്ടാനിയമ പ്രകാരം കുറ്റാരോപിതനെ അറുപത് ദിവസം വരെ കസ്റ്റഡിയില്‍ കിട്ടും.
അതേസമയം പശു സംരക്ഷണത്തിന്റെ പേവില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഡി.ജി.പി നിര്‍ദ്ദേശം നല്കി. പശു സംരക്ഷകര്‍ നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കണം. നിയമം കയ്യിലെടുക്കാന്‍ പശു സംരക്ഷകര്‍ക്കോ സംഘടനകള്‍ക്കോ യാതൊരു അധികാരവുമില്ലെന്ന് അവരെ ബോധ്യപ്പെടുത്തണമെന്നും ഡി.ജി.പിയുടെ സര്‍ക്കുലര്‍ ആവശ്യപ്പെടുന്നു.
Discussion about this post