മാധവികുട്ടിയുടെ ജീവിതം ചിത്രീകരിക്കുന്ന ആമി എന്ന സിനിമയില്‍ നിന്ന് പിന്മാറിയതിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി വിദ്യാ ബാലന്‍. മതവും രാഷ്ട്രീയവും ഇടപെട്ടുള്ള സമര്‍ദ്ദമാണ് വിദ്യാ ബാലന്റെ പിന്മാറ്റത്തിന് പിന്നിലെന്ന പ്രചരണം പൊളിക്കുന്നതാണ് വിദ്യയുടെ വെളിപ്പെടുത്തല്‍. കമലിന്റെ ആമിയില്‍ നിന്ന് പിന്മാറാന്‍ വിദ്യയ്ക്ക് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. ആ കാരണങ്ങള്‍ തുറന്ന് പറയുകയാണ് ജൂണ്‍ ലക്കം സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലില്‍ വിദ്യ.
ഒരുപാട് സ്‌നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് കമലാദാസ്. നിങ്ങളുടെ മാധവിക്കുട്ടി. ആ ചിത്രം തുടങ്ങാന്‍ അങ്ങേയറ്റം അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ഞാന്‍. പക്ഷേ, ഡെങ്കിപ്പനി വന്ന് കിടപ്പിലായപ്പോയി. എന്നാല്‍, ഒരു സമയത്ത് കമലിനും എനിക്കുമിടയില്‍ വളരെ ക്രിയേറ്റീവായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായെന്ന് വിദ്യ പറയുന്നു.
”തിരക്കഥയുടെ അവസാനരൂപം സംബന്ധിച്ച് ഞങ്ങള്‍ രണ്ടാള്‍ക്കും വേറിട്ട കാഴ്ചപ്പാടുകളും സമീപനവുമാണ് ഉണ്ടായിരുന്നത്. ചില രാഷ്ട്രീയപരമായ സമ്മര്‍ദം കൊണ്ടാണ് ഞാന്‍ സിനിമ ഉപേക്ഷിച്ചത് എന്ന നിലയിലുള്ള പ്രചാരണങ്ങള്‍ തെറ്റാണ്. ഞാന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതിനുശേഷം മഞ്ജു വാര്യരാണ് കമലയുടെ വേഷം ചെയ്യുക എന്ന് എന്നോട് പറഞ്ഞിരുന്നു”- വിദ്യാ ബാലന്‍ പറഞ്ഞു. ആമിയുടെ കഥ സംബന്ധിച്ച് വിവിധ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. മാധവികുട്ടിയുടെ മതം മാറ്റം ലൈവ് ജിഹാദ് ആണെന്ന വിമര്‍ശനം വരെ ചര്‍ച്ചയായി. ഇക്കാര്യത്തില്‍ മാധവികുട്ടിയോട് നീതി പുലര്‍ത്തുന്നതാവില്ല കമലിന്റെ സിനിമയെന്ന ആശങ്കയാണ് വിമര്‍ശകര്‍ പങ്കുവച്ചത്. ഈയൊരു വിവാദത്തിലേക്ക് എരിവ് പകരുകയാണ് വിദ്യാ ബാലന്റെ വെളിപ്പെടുത്തല്‍
Discussion about this post