ടെഹ്റാന്: ഇറാനിലെ ടെഹ്റാനില്‍ മൂന്നിടങ്ങളിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍. തങ്ങളുടെ പോരാളികള്‍ ഇറാന് പാര്‍ലമെന്റിലും ഖൊമേനിയുടെ ശവകുടീരത്തിലും ആക്രമണം നടത്തിയെന്ന് ഐഎസ് ബന്ധമുള്ള അമഖ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സിറിയയിലും ഇറാക്കിലും ഐഎസിനെതിരേ ഇറാന് കൈക്കൊണ്ട സൈനിക നടപടിക്കു മറുപടിയാണ് ഇതെന്നും അവര്‍ വ്യക്തമാക്കുന്നു.
തിങ്കളാഴ്ച രാവിലെയാണ് ഇറാന് പാര്‍ലമെന്റ് മന്ദിരം, അയത്തൊള്ള ഖൊമേനിയുടെ ശവകൂടിരം, ടെഹ്റാനിലെ മെട്രോ സ്റ്റേഷന് എന്നിവിടങ്ങളില്‍ ഭീകരാക്രമണമുണ്ടായത്. നിരവധിപ്പേര്‍ക്കു പരിക്കേറ്റു. പാര്‍ലമെന്റ് മന്ദിരത്തിനകത്താണ് ആദ്യം വെടിവയ്പുണ്ടായത്. ഇവിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെടുകയും ചെയ്തു.
ഇറാനിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ അയത്തുള്ള ഖൊമേനിയുടെ ശവകൂടിരത്തിലാണ് രണ്ടാമത്തെ ഭീകരാക്രമണമുണ്ടായത്. ചാവേറാക്രമണമാണ് ഇവിടെയുണ്ടായതെന്നാണ് വിവരം.
Discussion about this post