ഡല്‍ഹി: ഡല്‍ഹി സിപിഎം ഓഫീസില്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കയ്യേറ്റ ശ്രമം.
വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുമ്പാണ് സംഭവം. എകെജി ഭവനുള്ളില്‍ വെച്ചാണ് സംഭവം നടന്നത്. കയ്യേറ്റത്തെ തുടര്‍ന്ന് യെച്ചൂരി താഴെ വീണു.
സംഭവുമായി ബന്ധപ്പെട്ട് നാലു ഭാരതീയ ഹിന്ദുസേന പ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.
സി.പി.എമ്മിന്റെ രാജ്യവിരുദ്ധ നിലപാടില്‍ എതിര്‍പ്പുള്ളതിനാലാണ് ഈ പ്രതിഷേധമെന്നും ഇവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.
എ.കെ.ജി ഭവനില്‍ പൊളിറ്റ് ബ്യൂറോ യോഗം കഴിഞ്ഞ്, ഒന്നാം നിലയിലെ മീഡിയാ റൂമിലേക്ക് വാര്‍ത്താ സമ്മേളനത്തിനായി പോകുമ്പോള്‍ ആയിരുന്നു സംഭവം. സി.പി.എം മൂര്‍ദാബാദ് എന്ന മുദ്രാവാക്യവുമായാണ് രണ്ട് പേര് യെച്ചൂരിക്ക് അടുത്തേയ്ക്കെത്തിയത്. പൊടുന്നനെയുള്ള പ്രതിഷേധത്തില്‍ യെച്ചൂരി അമ്പരന്നു പോയെങ്കിലും, ഉടന്‍ തന്നെ എ.കെ.ജി ഭവനിലെ ജീവനക്കാരെത്തി ഇവരെ പിടിച്ചു മാറ്റുകയായിരുന്നു. തുടര്‍ന്ന് ഓഫീസിലെത്തിയ ഡല്‍ഹി പൊലീസ് നാലു പേരെയും അറസ്റ്റ് ചെയ്തു.
ഭാരതീയ ഹിന്ദു മഹാസേന പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത് എന്നാണ് പോലിസ് പറയുന്നത്. ഇവരെ പോലിസ് ചോദ്യം ചെയ്യുകയാണ്.
Discussion about this post