ഡല്‍ഹി: ബിജെപി സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരുടെ ഉന്നമനത്തിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. 2022-ഓടുകൂടി കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ലാഭത്തിന്റെ ഇരട്ടി നേടാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ എന്നത് കര്‍ഷകര്‍ക്കായുള്ള രാജ്യമാണ്. കര്‍ഷകര്‍ക്ക് അഭിവൃദ്ധിയുണ്ടാകാതെ രാജ്യത്തിന് സാമ്പത്തികമായ ഉന്നതി കൈവരിക്കാന്‍ സാധിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.
2022 ആകുമ്പോഴെക്കും നമ്മുടെ കര്‍ഷകര്‍ക്ക് മികച്ച ജീവിത നിലാവരത്തിലെത്താന് സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞത് യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post