ഡല്‍ഹി: എന്‍ഐടി പാഠ്യ പദ്ധതിയില്‍ സ്വച്ഛ ഭാരത് അഭിയാന്റെയും, മെയ്ക് ഇന്‍ ഇന്ത്യയുടെ ഗുണഫലങ്ങള്‍ കൂടി പഠി്പ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. എന്‍ഐടി സിലബസില്‍ വേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ രൂപീകരിച്ച വികെ സാരസ്വത് കമ്മിറ്റി സര്‍ക്കാരിന്റെ പ്രധാന പദ്ധതികള്‍ കൂടി പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. ഇത് മാനവവിഭവശേഷി മന്ത്രാലയം അംഗീകരിക്കുമെന്നാണ് സൂചന.
സ്വച്ഛ് ഭാരത് അഭിയാന്, ജന്‍ധന്‍ യോജന, മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളാണ് എന്ഞ്ചീനീയറിംഗ് സിലബസില്‍ ഉള്‍പ്പെടുത്തുക.
ഇത്തരം പദ്ധതികള്‍ ഉള്‍പ്പെടുത്തി പുതിയ കോഴ്സ് ആരംഭിക്കാനാണ് കമ്മീഷന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇത്തരം പദ്ധതികളുടെ എന്‍ഞ്ചിനീയറിങ് വശങ്ങളായിരിക്കും പഠിപ്പിക്കുക.
വിദ്യാര്‍ത്ഥികളില്‍ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുളള മനോഭാവം വളര്‍ത്തിയെടുക്കാന്‍ ഇത് സഹായിക്കും. ഇലക്ട്രോണിക്സ്, ഐടി ബിരുദ സിലബസില്‍ ഡിജിറ്റല്‍ ഇന്ത്യ ഉള്‍പ്പെടുത്തണമെന്നും കമ്മീഷന് ശുപാര്‍ശ ചെയുന്നു. സിവില്‍ എന്ഞ്ചീനീറിംഗ് വിദ്യാര്‍ത്ഥികള്‍ അടല്‍ മിഷനെ കുറിച്ചും പഠിക്കും.
തിയറിയില്‍ നിന്നും മാറി പ്രൊജക്ടുകള്‍ അടിസ്ഥാനമാക്കിയായിരിക്കണം സിലബസെന്നും കമ്മീഷന് ശുപാര്‍ശ ചെയ്യുന്നു. എല്ലാ ബ്രാഞ്ചുകളിലും സസ്റ്റൈനബിള്‍ എന്‍ഞ്ചിനീയറിംഗ് എന്ന പുതിയ വിഷയം കൂടി ഉള്‍പ്പെടുത്തണമെന്നും ശുപാര്‍ശയുണ്ട്.
Discussion about this post