ഡല്‍ഹി :നാലു ചൈനീസ് യുദ്ധക്കപ്പലുകള്‍ പാക്ക് തീരത്തെത്തി. നാലു ദിവസത്തെ പരിശീലനത്തിനായാണ് ചൈനിസ് പടക്കപ്പലുകള്‍ കറാച്ചി തുറമുഖത്ത് ൃഎത്തിയത്. പാക്കിസ്ഥാനുമായുള്ള ചൈനയുടെ ബന്ധം വളരുന്നതിനെ ഇന്ത്യ ആശങ്കയോടെ വീക്ഷിച്ചുവരുന്നതിനിടെയുള്ള പരിശീലനം ഏറെ ഗൗരവത്തോടെയാണ് ഇന്ത്യ നോക്കികാണുന്നത്.
”ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ധാരണ വളര്‍ത്താനും പരസ്പര വിശ്വാസം ഊട്ടി ഉറപ്പിക്കാനും ഈ സന്ദര്‍ശനം സഹായിക്കുമെന്ന് ചൈനിസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കമാന്‍ഡര്‍ സഹന്ഡ ഹൂ പറയുന്നു. ഇരു രാജ്യങ്ങളുടെയും നാവികസേനകള്‍ തമ്മിലുള്ള ആശയവിനിമയം മേഖലയില്‍ സ്ഥിരത കൊണ്ടുവരുന്നതിനും കാരണമാകും. ലോകസമാധാനത്തിനും പരസ്പര വളര്‍ച്ചയ്ക്കുള്ള അവസരവും ഇതുവഴി ഉണ്ടാകും.”- ആര്‍മി കമാന്‍ഡര്‍ പറഞ്ഞു.
നേരത്തെ, ചൈനയുടെ ആണവ അന്തര്‍വാഹിനി കറാച്ചി തുറമുഖത്ത് എത്തിയതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. ഗൂഗിള്‍ എര്‍ത്തില്‍ പതിഞ്ഞ ചിത്രമാണ് പുറത്തുവന്നത്. കഴിഞ്ഞ മേയിലാണ് കറാച്ചി തുറമുഖത്ത് ചൈനയുടെ ആണവ അന്തര്‍വാഹിനി എത്തിയത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തങ്ങളുടെ സ്വാധീനവും ശക്തിയും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചൈനയുടെ ഇത്തരം നടപടകളെന്നാണ് ഇന്ത്യന്‍ പ്രതിരോധ ഉദ്യോഗസ്ഥരുടെ നിരീക്ഷണം. പാക്കിസ്ഥാനെ ചൈന അവരുടെ സൈനികത്താവളമാക്കി മാറ്റുന്നതിനെതിരെ പാക്കിസ്ഥാനിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Discussion about this post