ഡല്‍ഹി: കോണ്‍ഗ്രസുമായി സഖ്യം ചേരണമെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. കോണ്‍ഗ്രസില്ലാതെ വര്‍ഗീയവിരുദ്ധ മുന്നണി സാധ്യമാകില്ലെന്ന് രാജ പറഞ്ഞു. വര്‍ഗ്ഗീയ വിരുദ്ധ മുന്നണിക്ക് സഖ്യം ആവശ്യം. ഇത് സംബന്ധിച്ച് ദേശീയ കൗണ്‍സില്‍ റിപ്പോര്‍ട്ട് തയ്യാറാക്കും. മറ്റന്നാള്‍ ചേരുന്ന ദേശീയ കൗണ്‍സില്‍ യോഗം നിലപാടിന് അംഗീകാരം നല്‍കും. സിപിഎമ്മിനെ ബോധ്യപ്പെടുത്താന്‍ വീണ്ടും ശ്രമിക്കുമെന്നും സിപിഐ വ്യക്തമാക്കി.
സംഘപരിവാറിനെ നേരിടാന്‍ ഇടതുപക്ഷവും എല്ലാ മതേതര സാമൂഹ്യപ്രസ്ഥാനങ്ങളും ഒന്നിക്കണം. സിപിഐയുടെ നിലപാട് കോണ്‍ഗ്രസിനേയും ഈ യോജിച്ച മുന്നേറ്റത്തില്‍ ഒപ്പം കൂട്ടണമെന്നാണ്. കാരണം അവര്‍ ഇന്ത്യയിലുടനീളമുള്ള മതേതര ശക്തിയാണെന്നും ഡി രാജ വ്യക്തമാക്കി. അവരെ ചേര്‍ക്കാനാവില്ല എന്ന് എങ്ങനെ പറയുമെന്നും രാജ ചോദ്യം ഉന്നയിച്ചു. വെള്ളിയാഴ്ച ചേരുന്ന ദേശീയ കൗണ്‍സില്‍ യോഗം നിലപാടിന് അംഗീകാരം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം നേരത്തെ സിപിഐയുടെ ഈ അഭിപ്രായത്തെ സിപിഎം തള്ളിയിരുന്നു.
Discussion about this post