മെട്രോ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഇ ശ്രീധരനെ ഒഴിവാക്കി എന്ന രീതിയില്‍ പ്രചരണം നടത്തിയ സിപിഎമ്മിനെ വെട്ടിലാക്കി വി ശിവന്‍കുട്ടിയുടെ വീഡിയൊ-കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ലൈറ്റ് മെട്രോ പദ്ധതിയുടെ കരാര്‍ ഡിഎംആര്‍സിയ്ക്ക് നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചല്ല എന്നായിരുന്നു സിപിഎം നേതാവായിരുന്ന വി ശിവന്‍കുട്ടിയുടെ അന്നത്തെ ആരോപണം.
”ലോകത്ത് ഡിഎംആര്‍സി മാത്രമല്ല, ഒരു സ്ഥാപനത്തെയോ വ്യക്തിയേയോ ആശ്രയിച്ച് പദ്ധതികള്‍ എവിടെയങ്കിലും നടത്താന്‍ പറ്റുമോ..കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ അപാകതയുണ്ട”-എന്നിങ്ങനെ ആയിരുന്നു സിപിഎം നേതാവിന്റെ വിമര്‍ശനം.
ശ്രീധരന്റെ മറുപടി കേള്‍ക്കാന്‍ പോലും തയ്യാറാകാതെ വി ശിവന്‍കുട്ടി എംഎല്‍എയും സിപിഎം സംഘവും ഇത് സംബന്ധിച്ച സെമിനാറില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. മെട്രോമാന് ഇ ശ്രRരനെ അപമാനിക്കരുത് എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടുവെങ്കിലും ശിവന്‍കുട്ടി വഴങ്ങിയില്ല.
തുടര്‍ന്ന് ഇ ശ്രീധരന് ശിവന്‍കുട്ടിയ്ക്ക് നല്കിയ മറുപടിയും ചര്‍ച്ചയായി.
”കേരളത്തിന് വേണ്ടെങ്കില്‍ താനും ഡിഎംആര്‍സിയും പദ്ധതിയില്‍ നിന്ന് പിന്മാറാന് തയ്യാറാണ്. ഞാന്‍ കേരളത്തിലുള്ളയാളാണ്.കേരളത്തോട് തനിക്ക് പ്രതിബന്ധതയുണ്ട.് എന്നും ശ്രീധരന് ശിവന്‍കുട്ടിയ്ക്ക് മറുപടി നല്കി.
ഇ ശ്രീധരനെ കേരളത്തിന് വേണം എന്ന ആവശ്യവുമായി മോഹന്‍ലാല്‍ എഴുതിയ ബ്ലോഗും അക്കാലത്ത് ചര്‍ച്ചയായി.
അന്ന് ഇ ശ്രീധരനെതിരെ ശക്തമായി രംഗത്തെത്തിയ സിപിഎം നേതാക്കള്‍ ഇപ്പോള്‍ അനാവശ്യവിവാദത്തില്‍ തൂങ്ങി ഇ ശ്രീധരന് വേണ്ടി വാദിക്കുന്നത് കാലം നല്കിയ തിരിച്ചടിയാണെന്നാണ് സോഷ്യല്‍ മീഡിയ പരിഹാസം. ഇങ്ങനെ എങ്കിലും ഇ ശ്രീധരനെ അംഗീകരിച്ചല്ലോ എന്നാണ് കളിയാക്കല്‍.
കൊച്ചി മെട്രോ കല്ലിടല്‍ ചടങ്ങില്‍ നിന്ന് പോലും ഇ ശ്രീധരനെ മാറ്റിനിര്‍ത്തിയ കോണ്‍ഗ്രസിന്റെ ഇപ്പോഴത്ത നിലപാടും ചര്‍ച്ചയാകുന്നുണ്ട്.
വീഡിയൊ-
[fb_pe url=”https://www.facebook.com/vayujith/videos/vb.100001647784309/1505314162866829/?type=2&theater” bottom=”30″]
Discussion about this post