ഡല്‍ഹി: കേജ്രിവാള് സര്‍ക്കാരിന്റെ ‘ടോക്ക് ടു എകെ’ എന്ന സോഷ്യല്‍ മീഡിയ ക്യാംപെയ്ന് പരിപാടിയില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ചോദ്യം ചെയ്ത് സിബിഐ. പ്രധാനമന്ത്രി മോദിയുടെ മന്‍കീ ബാത്ത് റേഡിയോ പരിപാടിക്കു ബദലായാണ് ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ‘മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനോട് സംസാരിക്കൂ’ എന്ന പരിപാടി തുടങ്ങിയത്.
പരിപാടിയുടെ പ്രചാരണത്തിനായി ഒരു സ്വകാര്യ കമ്പനിക്ക് 1.5 കോടിരൂപ നല്‍കിയതുമായി ബന്ധപ്പെട്ട ആരോപണമാണ് മനീഷ് സിസോദിയയെ കുടുക്കിയത്. ഇതേത്തുടര്‍ന്ന് സിസോദിയയ്ക്കെതിരെ സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു.
പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ എതിര്‍പ്പു വകവയ്ക്കാതെയാണ് സര്‍ക്കാര്‍ കരാറുമായി മുന്നോട്ട് പോയതെന്നും ഇതു സര്‍ക്കാരിന് വന്‍ ബാധ്യത വരുത്തിയെന്നും പരാതിയില്‍ പറയുന്നു.
Discussion about this post