തിരുവനന്തപുരം: കേരളം ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ കേരള ഘടകം അധ്യക്ഷന്‍ വി മുരളീധരന്‍ ഉള്‍പ്പടെ കേരളത്തില്‍ നിന്നുള്ള ഏഴ് അംഗങ്ങള്‍ പങ്കെടുക്കും.
പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന നിര്‍ദേശങ്ങള്‍ യോഗത്തില്‍ സമര്‍പ്പിക്കും. കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, ഒറീസ, അസം, ബംഗാള്‍ എന്നി സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളെയും അമിത്ഷാ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭൂരിപക്ഷം നേടാവുന്ന വിധത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. അതിന് മുന്‍പെ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനും അപ്പുറത്ത് നിയമസഭ തെരഞ്ഞെടുപ്പിനാണ് ബിജെപി പ്രാമുഖ്യം നല്‍കുന്നത്.
കൂടിക്കാഴ്ച്ചയ്ക്ക് ഒരുങ്ങാന്‍ അഖിലേന്ത്യാ സഹസംഘടനാ സെക്രട്ടറി വി. സതീഷിന്റെ അധ്യക്ഷതയില്‍ നേതൃയോഗം ചേര്‍ന്നിരുന്നു ഇതിലെ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചു അമിത് ഷായ്ക്ക് സമര്‍പ്പിക്കും. മുരളീധരന് പുറമെപി.കെ. കൃഷ്ണദാസ്, എ.എന്‍. രാധാകൃഷ്ണന്‍, കെ.പി. ശ്രീശന്‍, കെ. സുരേന്ദ്രന്‍, കെ.ആര്‍. ഉമാകാന്തന്‍, കെ.ആര്‍. സുഭാഷ് എന്നിവര്‍ സംഘത്തിലുണ്ട്. സംസ്ഥാനത്തെ സംഘടനാപ്രശ്‌നങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നേക്കാം.
Discussion about this post