കൊച്ചി: മെട്രോ ആര് ഉദ്ഘാടനം ചെയ്യണമെന്നതില്‍ സംസ്ഥാന സര്‍ക്കാരിന് സംശയമുണ്ടായിരുന്നില്ല. വിവാദമുണ്ടാക്കാന്‍ ഒരുങ്ങിയിരുന്നവര്ക്ക് നിരാശയുണ്ടായിട്ടുണ്ട്. കേന്ദ്രവും സംസ്ഥാനവും കൈകോര്‍ത്താണ് കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി മെട്രോ ഉദ്ഘാടനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരക്കുകള്‍ക്കിടയിലും പ്രധാനമന്ത്രിയെ ഉദ്ഘാടനത്തിനായി ലഭിച്ചത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസനത്തില്‍ അനുകൂലമായ സമീപനമാണ് കേന്ദ്രത്തില്‍ നിന്നുണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസന കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും പോസിറ്റീവ് സമീപനമാണ് ഉണ്ടായിരിക്കുന്നത്. തുടര്‍ന്നും ഫലപ്രദമായ സഹായം കേന്ദ്രത്തില്‍ നിന്നും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. വികസനമെന്ന കേന്ദ്ര മുദ്രാവാക്യം സംസ്ഥാനം ഏറ്റെടുക്കുന്നു. വലിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമ്പോള്‍ കുറച്ചുപേര്‍ക്കൊക്കെ ബുദ്ധിമുട്ടുണ്ടാകും. എന്നാല്‍ വിവിധങ്ങളായ പ്രയാസങ്ങള്‍ നേരിടേണ്ടി വരുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കൊച്ചി മെട്രോ ഓണ്‍ലൈന്‍ ടിക്കറ്റും, വണ്‍ മൊബൈല്‍ ആപ്പും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
ഇത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കിയ മെട്രോ ഇല്ല എന്ന് പറയുമ്പോള്‍ കേരളത്തില്‍ എല്ലാ വികസനവും കേരളത്തില്‍ വേഗത്തില്‍ നടപ്പാകും എന്ന് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post