കശ്മീര്‍: കശ്മീരില്‍ സൈന്യം വധിച്ച ലഷ്കര്‍ കമാന്‍ഡര്‍ ജുനൈദ് മാട്ടൂവിന്റെയും മറ്റു രണ്ടു ഭീകരരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മാട്ടുവിനെ കൂടാതെ ഷോപ്പിയാനില്‍ നിന്നുള്ള നാസര്‍ വാനി, പാംപോറില്‍ നിന്നുള്ള ആദില്‍ മുഷ്താഖ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റു ഭീകരരെന്ന് തിരിച്ചറിഞ്ഞു. ഇവരുടെ കയ്യില്‍ നിന്നും എകെ 47 തോക്കുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തു.
കഴിഞ്ഞ രണ്ടു വര്‍ഷമായി കശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഇയാളുടെ തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്നു. കശ്മീരിലെ ഖുദ്വാമിയില് നിന്നുള്ള ജുനൈദ് മാട്ടൂ കൂട്ടാളികളായ രണ്ടുപേര്‍ക്കൊപ്പം ഒളിത്താവളത്തിലിരിക്കെയാണു സൈന്യം വളഞ്ഞത്.
കൃത്യമായ വിവരത്തെ തുടര്‍ന്ന് പൊലീസ്, സൈന്യത്തിലെ ആര്‍ആര്‍1 വിഭാഗം, സിആര്‍പിഎഫ് 90 ബറ്റാലിയന് എന്നിവര്‍ സംയുക്തമായാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയത്.
Discussion about this post