കൊച്ചി: കലൂരില്‍ പെണ്‍കുട്ടിയെ വെട്ടി പരിക്കേല്‍പ്പിച്ചു. കഴുത്തിന് പിന്നിലും തുടയിലും വെട്ടേറ്റ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൈക്കിലെത്തിയ കോതമംഗലം സ്വദേശി ശ്യാമാണ് പെണ്‍കുട്ടിയെ വെട്ടിവീഴ്ത്തിയത്. രാവിലെ 6.45 ഓടെ ബൈക്കിലെത്തിയ പ്രതി കലൂരില്‍ വച്ച് പെണ്‍കുട്ടി സഞ്ചരിച്ച ഓട്ടോ തടഞ്ഞുനിര്‍ത്തിയാണ് വെട്ടുകയും കുത്തുകയും ചെയ്തത്.
പെണ്‍കുട്ടിയും ഇയാളും മുന്‍ പരിചയക്കാരാണ്. കൃത്യം നടത്തിയ ശേഷം പ്രതി കടന്നുകളഞ്ഞു. പെണ്‍കുട്ടിയും കോതമംഗലം സ്വദേശിനിയാണ്. പ്രണയനൈരാശ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
Discussion about this post