ഗുജറാത്ത് വംശഹത്യയുടെ ചോരക്കറക്ക് മീതെ അന്ന് നീട്ടിവലിച്ചിട്ടൊരു മുസ്ലീം പേരായിരുന്നു എപിജെ കലാമിന്റേത് തുടങ്ങി അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി സിപിഎം എംപി എംബി രാജേഷ്. എപിജെയെ വെറും മിസൈല്‍ എഞ്ചിനീയര്‍ എന്നാണ് പോസ്റ്റിലെ വിശദീകരണം. ദളിത് വേട്ടയ്ക്ക് മറയാക്കാന്‍ രാം നാഥ് ഗോവിന്ദിനെ ഉപയോഗിക്കുന്നു എന്ന് പറയുന്ന രാജേഷ് കലാമിനെയും ഇത്തരത്തില്‍ ഉപയോഗിക്കുകയായിരുന്നു എന്നാണ് വിമര്‍ശിക്കുന്നത്.
ഇന്ത്യ കണ്ട മികച്ച രാഷ്ട്രപതിയായ എപിജെ അബ്ദുള്‍ കാലാമിനെ രാജേഷ് അപമാനിച്ചതിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ഒടുവില്‍ അമിത്ഷായുടെ ഏകപക്ഷീയ പ്രഖ്യാപനം വന്നിരിക്കുന്നു. രാംനാഥ് ഗോവിന്ദ് ബി.ജെ.പി.യുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി. സമവായത്തിനെന്ന് പറഞ്ഞ് പ്രതിപക്ഷവുമായി നടത്തിയ ചര്‍ച്ചാപ്രഹസനങ്ങളിലൊന്നും പറയാനൊരു പേരേ ഉണ്ടായിരുന്നില്ല ബി.ജെ.പി.ക്ക്. ഉത്തരേന്ത്യയിലെ ദളിത് ഉയിര്‍പ്പ് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ സൃഷ്ടിച്ച നടുക്കത്തിന്റെ ആഴമളക്കാം, ഈ പ്രഖ്യാപനത്തില്‍. ഗുജറാത്തിലെ ഉനയിലും യു.പി.യിലെ സഹറന്‍പൂരിലും രാജ്യത്താകെയും നടക്കുന്ന ദളിത് വേട്ടക്ക് മറയിടാന്‍ ഇപ്പോള്‍ ഒരു രാംനാഥ് ഗോവിന്ദിനെ ആവശ്യമുണ്ട് പരിവാരത്തിന്. പണ്ട് അബ്ദുള്‍കലാം എന്ന മിസൈല്‍ എഞ്ചിനീയറെ ആവശ്യമായി വന്നതു പോലെ.
രാജധര്‍മ്മം മറക്കരുത് എന്ന് ദുര്‍ബ്ബലമായിട്ടാണെങ്കിലും മോദിയെ ഉപദേശിക്കാന്‍ വാജ്പേയി പോലും നിര്‍ബന്ധിതനായ ഗുജറാത്ത് വംശഹത്യയുടെ ചോരക്കറക്ക് മീതെ അന്ന് നീട്ടിവലിച്ചിട്ടൊരു മുസ്ലീം പേരായിരുന്നു കലാമിന്റേത്. ദേശീയവാദിയായ ഒരു മുസ്ലീം എന്ന മുദ്ര കൂടി ആര്.എസ്.എസ്. അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തു. കലാമാവട്ടെ എന്ന മുലായത്തിന്റെ ഉപദേശം പറ്റിയ ഒരുപായമാക്കുകയായിരുന്നു സംഘപരിവാര്‍ അന്ന്. രാഷ്ട്രീയമായി ഏറ്റവും നിരുപദ്രവകരമായ ചോയിസായിരിക്കുമെന്ന ഉറപ്പുള്ളതു കൊണ്ട്. ആ ഉറപ്പൊട്ടു പിഴച്ചതുമില്ല.
ജൂണ്‍ 25 ന്റെ അര്‍ദ്ധരാത്രിയില്‍ ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തിന്റെ ഉത്തരവില്‍ കുളിമുറിയില്‍ നിന്ന് ഒപ്പിട്ടു കൊടുത്തതായി പറയുന്ന അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിനേയും ഇന്ദിര പറഞ്ഞാല്‍ ചൂലെടുത്ത് മുറ്റമടിക്കാനും തയ്യാര്‍ എന്ന് ലജ്ജയില്ലാത്ത കൂറ് വ്യക്തമാക്കിയ സെയില്സിംഗിനേയും, ഇന്നത്തെ പ്രഖ്യാപനം കേട്ടപ്പോള്‍, ഓര്‍മ്മ വരുന്നത് എന്തുകൊണ്ടാണാവോ….!
എംബി രാജേഷിന് ശക്തമായ മറുപടി നല്കുന്ന ജിതിന് ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയായിട്ടുണ്ട്. അട്ടപ്പാടിയിലെ ശിശുമരണവുമായി ബന്ധപ്പെട്ട് രാജേഷ് ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെയും ഈ കുറിപ്പില്‍ പൊളിച്ചടുക്കുന്നുണ്ട്
പോസ്റ്റ്-
പറയാതെ വയ്യ ശ്രീ രാജേഷ് .
ഒരു ഷെയര്‍ ചെയ്ത FB പോസ്റ്റില്‍ താങ്കളുടെ എപിജെ അബ്ദുല്‍ കലാമിനെ കുറിച്ചുള്ള പരാമര്‍ശം കണ്ടു. അത് കണ്ടപ്പോള്‍ അത്ഭുതം ഒന്നും തോന്നിയില്ല. എന്നാലും അത് വ്യാജമാണോ എന്ന് നോക്കാന്‍ താങ്കളുടെ FB അക്കൗണ്ടില്‍ നോക്കിയപ്പോള്‍ എപിജെ അബ്ദുള്‍കലാമിനെ കുറിച്ച് കണ്ട താങ്കളുടെ പരാമര്‍ശം താങ്കളുടേത് തന്നെയാണെന്ന് ഉറപ്പിച്ചു. അതിനോടൊപ്പം വളരെ കൗതുകമുണര്‍ത്തുന്ന മറ്റൊരു പോസ്റ്റും കണ്ടു അട്ടപ്പാടി ആദിവാസി വിഷയത്തില്‍ തങ്ങളുടെ FB പോസ്റ്റ്.
ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയെ താങ്കള്‍ താങ്കളുടെ FB പോസ്റ്റില്‍ വിശേഷിപ്പിച്ചത് മിസൈല്‍ എന്ജിനീര് എന്നുപറഞ്ഞാണ്. ആകാശത്തേക്ക് വാണം വിട്ടു കളിക്കുന്നവര്‍ എന്ന് താങ്കളുടെ പാര്‍ട്ടിയിലെ അണികള്‍ വിശേഷിപ്പിക്കുന്നതുപോലെ വിശേഷിപ്പിച്ചില്ലെങ്കിലും താങ്കളും അതുതന്നെയാണ് പറയാതെ പറയുന്നത്.
ആ മിസൈല്‍ എഞ്ചിനീയരെ തെറി പറയാന്‍ അമേരിക്കന്‍ നിര്‍മിത ടാബും ജൂതന്റെ സൃഷ്ടിയായ ഫേസ്ബുക്കും ഉപയോഗിക്കുമ്പോള്‍ ഒന്നോര്‍ക്കണം Mr. രാജേഷ്, ആ മിസൈല്‍ എഞ്ചിനീയര്‍ യുടെ കഠിനാധ്വാനത്തിന്റെ ഫലമായി ഇന്ത്യ വിക്ഷേപിച്ച കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റ് ല്‍ നിന്നുള്ള സിഗ്നല്‍ ഉപയോഗോച്ചാണ് താങ്കളും താങ്കളുടെ അണികളും അദ്ദേഹത്തെ അധിഷിപ്പിക്കുന്നതു എന്ന്.
എപിജെ അബ്ദുല്‍ കാലം തങ്ങള്‍ക്കും താങ്കളുടെ പാര്‍ട്ടിയ്ക്കും വെറും ഒരു മിസൈല്‍ എഞ്ചിനീയര്‍ മാത്രമായിരിക്കും. പക്ഷെ ഇന്ത്യന്‍ ജനതയ്ക്ക് അങ്ങനെയല്ല Mr. രാജേഷ്, ലോകജനതക്കും അങ്ങനെയെല്ലാ Mr.രാജേഷ്. താങ്കളുടെ കണ്ണില്‍ എപിജെ അബ്ദുള്‍ കാലം ഒരു രാജ്യ സ്നേഹി. രാജ്യ സ്നേഹം എന്ന് പറയുന്നത് താങ്കളുടെ കണ്ണുകളില്‍ വലിയ അപരാധമാണല്ലോ. ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ പോലും ഇന്ത്യ വിരുദ്ധത പരസ്യമായി പ്രകടിപ്പിച്ച ഒരു രാഷ്ട്രീയ കക്ഷിയുടെ നേതാവ് ആ നിലവാരം വെച്ച് പുലര്‍ത്തുന്നതില്‍ അത്ഭുദമൊന്നുമില്ല.
ചെറുപ്പത്തിലേ ദാരിദ്ര്യം പ്രസംഗിക്കുന്ന വേലയും കൂലിയുമില്ലാത്ത നിങ്ങളുടെ നേതാക്കന്മാരുടെ മക്കളൊക്കെ ബൂര്‍ഷ്വാ എന്ന് നിങ്ങള്‍ വിളിക്കുന്ന അമേരിക്കയിലൊക്കെ പഠിക്കാനും ബൂര്‍ഷ്വാ കമ്പനികളില്‍ ജോലി ചെയ്യാനും പോകുമ്പോള്‍ ഒരു സാധാരണക്കാരന്റെ മകനായി ജനിച്ചു സത്യത്തിന്റെയും നീതിയുടെയും പാതയിലൂടെ ജീവിച്ചു കഠിനാധ്വാനത്തിലൂടെ ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനം വരെ എത്തിയ അബ്ദുള്‍കലാം എന്ന രാജ്യസ്നേഹിയായ മനുഷ്യനോട് നിങ്ങള്‍ക്കുണ്ടാകുന്ന അസഹിഷ്ണുത എന്താണെന്നു ഊഹിക്കാവുന്നതേ ഉള്ളൂ.
മുസ്ലിം മതവിശ്വാസിയായാല്‍ ബിജെപി യുടെ നയങ്ങളെ പിന്തുണക്കമോ അല്ലെ രാജേഷ്? ബിജെപി യുടെ രാഷ്ട്രപതി സ്ഥാനാര്ഥിയാകാമോ അല്ലെ രാജേഷ്?
എപിജെ അബ്ദുള്‍ കലാമിന് സ്വന്തം കാര്യം നോക്കി അമേരിക്കയിലോ മറ്റോ പോയി കോടിക്കണക്കിനു ശമ്പളം കിട്ടുന്ന ജോലി ചെയ്യാമായിരുന്നു രാജേഷ്. അദ്ദേഹത്തിന് എത്ര വലിയ പദവികളും കിട്ടുമായിരുന്നു. ഇന്ത്യ ഒരു വികസിത രാജ്യമാകണമെന്നു സ്വപനം കണ്ടു അതിനുവേണ്ടി ഇന്ത്യ 2020 എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി അതിനായി തന്റെ ജീവിതം തന്നെ രാജ്യത്തിനായി മാറ്റിവെച്ച എപിജെ അബ്ദുല്‍കലാം ഇന്ത്യക്കാര്‍ക്ക് വെറും ഒരു മിസൈല്‍ എഞ്ചിനീയര്‍ അല്ല രാജേഷ്.
ഇന്ത്യ രാജ്യം വികസനത്തിന്റെ പാതയില്‍ സഞ്ചരിച്ചാല്‍ അത് നിങ്ങളുടെ നിലനില്‍പ്പുതന്നെ ഇല്ലാതാക്കുമല്ലോ അല്ലെ രാജേഷ്. അപ്പോള്‍ തീര്‍ച്ചയായും ഇന്ത്യ ഒരു വികസിത രാജ്യമാകണമെന്നു സ്വപനം കണ്ടു രാജ്യത്തെ അതിലേക്കു നയിക്കാന്‍ ശ്രമിക്കുന്നവരെ ഇകഴ്ത്തി ചിത്രീകരിക്കുക തന്നെ വേണം.
താങ്കള്‍ വളരെ ആവേശത്തോടെയും അഭിമാനത്തോടെയും കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി ശ്രീ. നരേന്ദ്രസിംഗ് തോമര്‍ താങ്കള്‍ക്കെഴുതിയ കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കണ്ടു. ആ കത്തില്‍ താങ്കള്‍ സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിയില്‍ താങ്കള്‍ ദത്തെടുത്ത അട്ടപ്പാടിയിലെ പുതൂര്‍ ഗ്രാമപഞ്ചായത്തില്‍ താങ്കള്‍ നടത്തിയ വികസന പ്രവര്‍ത്തങ്ങള്‍ കേന്ദ്ര മന്ത്രി അഭിന്ദിച്ചു എന്ന് പറയുന്നു.
ഒരു ജനപ്രതിനിധിയോടു മാന്യമായ ഭാഷയിലെ ഇടപെടാവൂ എന്നുണ്ടെങ്കിലും ഇതൊക്കെ കാണുമ്പോള്‍ പറയാതിരിക്കാന്‍ വയ്യ രാജേഷ്. താങ്കള്‍ക്ക് ഉളിപ്പു എന്നൊന്നുണ്ടോ? 8 ആദിവാസി കുട്ടികളാണ് ഈ വര്‍ഷം അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവും മറ്റും മൂലം മരണപ്പെട്ടത്. കേന്ദ്ര മന്ത്രിയുടെ ആ കത്തിന്റെ ഓരോ കോപ്പി ആ മരണപ്പെട്ട കുട്ടികളുടെ വീട്ടില്‍ കൊടുക്കണം രാജേഷ്, അവരും അറിയട്ടെ താങ്കളുടെ കാര്യക്ഷമത.
ഈ സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പ്രകാരം ഗ്രാമങ്ങളെ ദത്തെടുത്തു വികസനപ്രവര്‍ത്തങ്ങള്‍ നടത്തുന്നത് MB രാജേഷ് മാത്രമല്ല. ഇന്ത്യയിലെ 790 എംപി മാരുടെയും മണ്ഡലങ്ങളില്‍ ഇതേ കേന്ദ്ര പദ്ധതി നടപ്പിലാക്കുന്നുണ്ട്. എല്ലാ എംപി മാര്‍ക്കും ഇതേപോലുള്ള കത്തുകള്‍ ഈ പദ്ധതി കൈകാര്യം ചെയ്യുന്ന ഗ്രാമവികസന മന്ത്രായലയത്തില്‍ നിന്ന് ലഭിക്കുകയും ചെയ്യും.
ഇതേ കേന്ദ്ര പദ്ധതി പ്രകാരം സച്ചിന് ടെണ്ടുല്‍ക്കര്‍, എംപി എന്ന നിലയില്‍ തിരഞ്ഞെടുത്ത ആന്ധ്രയിലെ ഒരു കുഗ്രാമത്തിലെ വികസനപ്രവര്‍ത്തങ്ങള്‍ ഒന്ന് ഗൂഗിള്‍ ചെയ്താല്‍ ലഭ്യമാകും. അപ്പോള്‍ കേന്ദ്ര ഗ്രാമീണ മന്ത്രാലയത്തില്‍ നിന്ന് സച്ചിന് എത്ര കത്തുകള്‍ ലഭിച്ചു കാണും?
പട്ടിണിയും പോഷകാഹാരക്കുറവും മൂലം കുട്ടികള്‍ മരിക്കുമ്പോള്‍ കേന്ദ്ര മന്ത്രിയുടെ കത്തെടുത്തു പോസ്റ്റ് ചെയ്യാന്‍ നാണമില്ലേ രാജേഷ് നിങ്ങള്‍ക്ക്? എത്രനാള്‍ നിങ്ങള്‍ ജനതയെ ഇങ്ങനെ പറ്റിക്കും രാജേഷ്?
2014 ല്‍ അട്ടപ്പാടി വിഷയത്തില്‍ താങ്കള്‍ നിരാഹാര സമരം നടത്തിയതോര്ക്കുന്നുണ്ടോ? അന്ന് താങ്കള്‍ പറഞ്ഞ ഒരു വാചകം അന്ന് സംസ്ഥാനം ഭരിച്ചിരുന്ന യുഡിഫ് സര്‍ക്കാരിന്റെ ‘criminal neglect’ ആണ് അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്കു കാരണം എന്നായിരുന്നു. അങ്ങനെയാണെങ്കില്‍ ഇപ്പോള്‍ കേരളം ഭരിക്കുന്ന ഇടതു സര്‍ക്കാരിന്റെ ‘criminal neglect’ അല്ലെ രാജേഷ് അട്ടപ്പാടിയിലെ ശിശു മരണങ്ങളിലൂടെ വെളിപ്പെടുന്നത്?
എന്താ Mr. രാജേഷ്, കേരളം ഭരിക്കുന്നവരുടെ ‘criminal neglect’ ചൂണ്ടികാണിച്ചു ഒരു നിരാഹാര സമരം കൂടി നടത്താന്‍ പറ്റുമോ?
താങ്കള്‍ PESA Act (1996) Panchayats (Extension to the Scheduled Areas) Act , എന്നതിനെക്കുറിച്ചും കേള്‍ക്കാതിരിക്കാന്‍ വഴിയില്ല. നമ്മുടെ രാജ്യത്തെ ആദിവാസികളെ എല്ലാ ചൂഷങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കര്‍ 1996 ല്‍ കൊണ്ടുവന്ന നിയമമാണ് PESA. കേരളത്തിലെ ആദിവാസി ഭൂരിപക്ഷ ഗ്രാമങ്ങളില്‍ ഈ നിയമം നടപ്പിലാക്കണമെന്നുള്ള ആവശ്യത്തിന് ഈ നിയമം പാസ്സാക്കിയ 1996 മുതലേ പഴക്കം ഉണ്ട് . UDF സസ്യക്കറിന്റെ അവസാനകാലത്തു കേരളത്തിലെ ആദിവാസി ഭൂരിപക്ഷ മേഖലകളില്‍ PESA ACT നടപ്പിലാക്കണം എന്ന് തീരുമാനിച്ചിരുന്നു . അതിനായി അവര്‍ കേന്ദ്ര അനുമതിക്കായി കത്തും നല്‍കിയിരുന്നു എന്നാണ് മനസിലാക്കുന്നത് . പക്ഷെ ഇതുവരെ അത് പ്രവര്‍ത്തികമായിട്ടില്ല . PESA ACT നടപ്പില്‍ വന്നാല്‍ ആദിവാസികള്‍ ഇപ്പോള്‍ അനുഭവിക്കുന്ന ചൂഷണങ്ങളില്‍ നിന്ന് വലിയ അളവ് ആശ്വാസം ലഭിക്കും എന്ന് മാത്രമല്ല അവര്‍ക്കു അവരുടെ ഊരുകളില്‍ സ്വയം ഭരണത്തിനുള്ള അവക്ഷം ഉണ്ടാകുകയും ചെയ്യും . ഈ PESA ACT അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ നടപ്പാക്കിയാല്‍ തന്നെ ആദിവാസികള്‍ ഇന്ന് നേരിടുന്ന ഒട്ടുമിക്ക പ്രശ്നങ്ങളും തീരും രാജേഷ് . PESA ACT നടപ്പാക്കാതിരിക്കാനുള്ള മുഖ്യ കാരണം ഇപ്പോള്‍ ആദിവാസി ക്ഷേമത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന കോടിക്കണക്കിനു രൂപ അടിച്ചുമാറ്റുന്ന പതിവ് പരിപാടിക്ക് തടസ്സം ഉണ്ടാകും എന്നതുതന്നെയാണ് .
ഈ PESA ആക്ട് നടപ്പാക്കണമെന്നും പറഞ്ഞു താങ്കള്‍ക്ക് ഒരു നിരാഹാര സമരം നടത്താന്‍ പറ്റുമോ?
ഉത്തരേന്ത്യയിലെ അസഹിഷ്ണുത എന്നൊക്കെ ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്നു പൊട്ടിത്തെറിക്കുന്ന രാജേഷിനു യഥാര്‍ത്ഥ അസഹിഷ്ണുത കാണണമെങ്കില്‍ കേരളത്തിലെ പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചു ഒരു ബ്ലോഗ് എഴുതിയ ആരോടെങ്കിലും ചോദിച്ചാല്‍ മതി. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന താങ്കള്‍ ആദ്യം സ്വന്തം നേതാക്കന്മാരോടും അണികളോടും പറയണം ഈ രാജ്യത്തു ആര്‍ക്കും ഭരണഘടനാ അനുശ്വസിക്കുന്ന രീതിയില്‍ വിമര്‍ശിക്കാന്‍ അവകാശമുണ്ട് എന്ന്.
നിങ്ങളുടെ പാര്‍ട്ടിയ്ക്കെതിരെ ഒരു ബ്ലോഗെഴുതിയാല്‍ അപ്പോള്‍ തീരും നിങ്ങളുടെ ഈ സഹിഷ്ണുതയും, ആവിഷ്ക്കാര സ്വാതന്ത്ര്യ മുറവിളിയും. കേരളത്തില്‍ സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ പോലും എന്തെഴുതണം, എങ്ങനെ എഴുതണം എന്ന് വരെ തീരുമാനിക്കുന്നത് നിങ്ങളുടെ തന്നെ കൂടെയുള്ളവരാണ് രാജേഷ്. ആദ്യം നിങ്ങളുടെ ഭരണം ഉള്ള കേരളത്തില്‍ സഹിഷ്ണുതയും ആവിഷ്ക്കാര സ്വാതന്ത്ര്യവും ഉണ്ടാകട്ടെ എന്നിട്ടു ഉത്തരേന്ത്യയിലെ അസഹിഷ്ണുതക്കെതിരെ തൊണ്ടപൊട്ടി കീറാം.
വലിയ ദളിത് സ്നേഹം പറയുന്ന രാജേഷിന്റെ പാര്‍ട്ടിയുടെ തലപ്പത്തു, എന്തിനു പോളിറ് ബ്യൂറോ യില്‍ എത്ര ദലിതുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്?
സ്വന്തം പാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ സ്വന്തം പാര്‍ട്ടി ഭരണം കയ്യാളുന്ന പഞ്ചായത്തില്‍ നിന്നാണ് ഇപ്പോഴും ജാതിയുടെ പേരിലുള്ള അയിത്തത്തിന്റെ വാര്‍ത്തകള്‍ പുറത്തു വരുന്നത് രാജേഷ്. ഉത്തരേന്ത്യയിലെ ദലിതുകള്‍ അനുഭവിക്കുന്ന വിവേചനകളും പീഡനങ്ങളും ഓര്‍ത്തു വിലപിക്കുന്ന രാജേഷ് കേരളത്തിലെ പാലക്കാട് ജില്ലയിലെ ഗോവിന്ദാപുരം എന്ന സ്ഥലത്തു ചാക്കിലിയാസ് എന്ന ദളിത് സമൂഹം അനുഭവിക്കുന്ന വിവേചനകള്‍ കണ്ടില്ല എന്ന് നടിക്കുന്നു.
രാജേഷ് എപ്പോഴും ഗുജറാത്തിലേക്കും, ഉത്തര്‍ പ്രാദേശിലേക്കും,ബിഹാറിലേക്കും നോക്കിയിരിക്കുകയാണ്. അവിടുത്തെ കാര്യങ്ങളെ കുറിച്ചാണ് രാജേഷിനു ഉല്‍കണ്ഠ. കേരളത്തില്‍ നടക്കുന്ന അരാജകത്വത്തിന്റെയും തേര്‍വാഴ്ചയുടെയും കാര്യങ്ങള്‍ രാജേഷ് അറിയാതെ പോകുന്നു. ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലേക്ക് വരണം Mr. രാജേഷ്.
തിരുവനതപുരം സെക്രട്ടേറിയറ്റ് നു മുമ്പില്‍ സമരം ചെയ്യുന്നവരെ ഇടക്കൊന്നു പോയി കാണണം രാജേഷ് . സരോജിനി എന്ന് പേരുള്ള ഒരു വൃദ്ധ 10 വര്‍ഷമായി കേരളത്തിന്റെ സെക്രെട്ടറിയേറ്റിനു മുമ്പില്‍ സമരം ചെയ്യുകയാണ്. എന്തിനാണെന്നറിയാമോ? തലചായ്ക്കാന്‍ ഒരു വീടിനുവേണ്ടി.
ഒരു തുണ്ടു കൃഷി ഭൂമിക്കായി അരിപ്പയില്‍ നിന്നുള്ള ആദിവാസികള്‍ 100 ദിവസങ്ങള്‍ക്കു മേലെയായി സെക്രെട്ടറിയേറ്റിനു മുമ്പില്‍ സമരം ചെയ്യുകയാണ് രാജേഷ്.
മൂന്നാറിലൊക്കെ നൂറുകണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി വെച്ചിരിക്കുന്നവര്‍ക്കു ഓശാനപെടുന്ന സര്‍ക്കാര്‍ ഇവിടെയുണ്ട്എന്നോര്ക്കണം.
ഉത്തരേന്ത്യയിലെ ജനകീയ സമരങ്ങള്‍ കണ്ടാല്‍ പറന്നു പോയി ആ സമരങ്ങളോട് അനുഭവം പ്രകടിപ്പിക്കുന്ന രാജേഷ് പുതു വൈപ്പിനില്‍ സ്ത്രീകളും കുട്ടികളും നടത്തുന്ന ചെറുത്തുനില്പിനെ കണ്ടില്ല എന്ന് നടിക്കരുത്. സമരം ശരിയോ തെറ്റോ എന്നതവിടെ നില്ക്കട്ടെ. സമരം ചെയ്ത സ്ത്രീകള്‍ക്ക് പ്രാഥമീക ആവശ്യങ്ങള്‍പോലും നിര്‍വഹിക്കാന്‍ അനുവദിക്കാത്ത ഒരു ഭരണകൂടമാണ് കേരളത്തിലേതെന്നു പറയാന്‍ ലജ്ജയുണ്ട് രാജേഷ്.
മിനിമം കൂലി 18000 രൂപയും പെന്ഷന് 3000 ഉം ആക്കണമെന്ന് ആവശ്യപ്പെട്ട് രാജേഷും കൂട്ടരും ദേശീയ ഹര്‍ത്താല്‍ കേരളത്തില്‍ ആഘോഷിച്ചിട്ടു അധികം കാലമായില്ല എന്നറിയാമല്ലോ . കേരളത്തില്‍ നഴ്സുമാര്‍ പണിമുടക്കുകയാണ് രാജേഷ്. അവര്‍ക്കു കിട്ടുന്നത് വെറും 5000 രൂപ വരെയാണ്. കശുവണ്ടി തൊഴിലാളികള്‍ക്കും കയര്‍ തൊഴിലാളികളാക്കും ഒക്കെ എത്ര രൂപയാണ് കിട്ടുന്നതെന്നു രാജേഷിനറിയാമായിരിക്കും അല്ലെ .
മുത്തൂറ്റ് പോലുള്ള സ്ഥാപങ്ങള്‍ ജങ്ങളെ പിഴിഞ്ഞ് നടത്തുന്ന കൊള്ളകള്‍ കേരളത്തില്‍ പൊടി പിടിക്കുമ്പോള്‍ എല്ലാത്തിനും മൂക സാക്ഷിയായി ഇരിക്കണം രാജേഷ്.
ഇന്നലെ ഞാന്‍ ഒരു മരണവീട്ടില്‍ പോയി. 38 വയസുള്ള ഒരു ചേച്ചി പനി ബാധിച്ചു മരണത്തിനു കീഴടങ്ങി. സ്വകാര്യ ആശുപത്രിയില്‍ ചെലവായത് ലക്ഷങ്ങളാണ് രാജേഷ്. ആ കുടുംബത്തിന്റെ എല്ലാ സമ്പാദ്യവും ആശുപത്രിയില്‍ ചിലവായി. ഈ ചൂഷണങ്ങളും കേരളത്തില്‍ തന്നെയാണ് രാജേഷ് നടക്കുന്നത്.
ഇത് വായിക്കുന്നവര്‍ ചോദിക്കും രാജേഷ് ആണോ കേരളത്തിന്റെ മുഖ്യമന്ത്രി എന്ന്? ഉത്തരേന്ത്യയിലെ മുഴുവന്‍ സംസ്ഥാങ്ങളുടെയും ഭരിച്ച ”ഉത്തരവാദിത്വം” വഹിക്കുന്ന രാജേഷ് കേരളത്തില്‍ നടക്കുന്നത് കാണാതെ പോകുന്നത് കൊണ്ട് പറഞ്ഞു എന്നെ ഉള്ളൂ.
ഒരു കാര്യം കൂടി പറഞ്ഞവസാനിപ്പിക്കാം. കേരളം ഇപ്പോള്‍ ഇടതുപക്ഷം ഭരിക്കുന്നതുകൊണ്ടു രാജേഷ് എല്ലാ ഉത്തരവാദിത്വവും കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവെക്കും. അട്ടപ്പാടിയിലെ ശിശുമരങ്ങള്‍ ഉള്‍പ്പെടെ. ഇപ്പോള്‍ കേരളം ഭരിക്കുന്നത് കോണ്‍ഗ്രസ് ആയിരുന്നെങ്കില്‍ ആ ഉത്തരവാദിത്വം കോണ്‍ഗ്രസ് സര്‍ക്കാരിനും വീതിച്ചു നല്കിയേനെ.
എന്തായാലും കേരളത്തില്‍ എന്തുനടന്നാലും ഉത്തരവാദിത്വം എപ്പോഴും കേന്ദ്ര സര്‍ക്കാറിനായിരിക്കും. എന്ത് ചോദിച്ചാലും പറയും കേന്ദ്രം ഒന്നും നല്‍കിയില്ല, കേന്ദ്രം കേരളത്തെ അവഗണിച്ചു എന്ന്. നിങ്ങള്‍ അടുത്ത തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങുമ്പോഴും നിങ്ങള്‍ പറയും കേന്ദ്രം ഒന്നും തന്നില്ല എന്ന്.
നിങ്ങളുടെ പാര്‍ട്ടി ഒരിക്കലും ഇന്ത്യ ഭരിക്കില്ല. ചുമ്മാ ഇരുന്നു കേന്ദ്രം ഒന്നും തരുന്നില്ല എന്ന് തൊണ്ടപൊട്ടി കീറാനും, കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ആപ്പീസുകള്‍ക്കു മുമ്പില്‍ കൊടിയും പിടിച്ചു സമരം ചെയ്യാനുമെ നിങ്ങള്‍ക്കാവൂ. പിന്നെ എന്തിനാണ് നിങ്ങള്‍ എംപി എന്നും പറഞ്ഞു നടക്കുന്നത്? നിങ്ങള്‍ക്ക് ഒന്നും കേന്ദ്രത്തില്‍നിന്ന് വാങ്ങിച്ചെടുക്കാന്‍ കഴിവില്ല, അപ്പോള്‍ മാറി നില്ക്കുകയല്ലേ വേണ്ടത്.
[fb_pe url=”https://www.facebook.com/jithinjacob.jacob/posts/1354500454619756″ bottom=”30″]
Discussion about this post