ഡല്‍ഹി: ലോകബാങ്കും ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കും ഫണ്ട് നിഷേധിച്ച പാകിസ്ഥാനിലെ സിന്ധു നദിയിലെ അണക്കെട്ട് പദ്ധതി ഏറ്റെടുത്ത് ചൈന. ഇന്ത്യ അവകാശമുന്നയിക്കുന്ന ഗില്‍ജിത്ത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയിലാണ് ചൈനയുടെ അണക്കെട്ട് വരുന്നത്.
നിലവില്‍ ചൈന-പാകിസ്ഥാന് സാമ്പത്തിക ഇടനാഴിയില്‍ ജലവൈദ്യുത പദ്ധതികളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഈ സാഹചര്യത്തിലാണ് സിന്ധു നദിയില്‍ അണക്കെട്ട് നിര്‍മ്മിക്കുന്നതിനെക്കുറിച്ച് സജീവമായി ആലോച്ചിക്കുന്നതെന്നും പാകിസ്ഥാന് ഊര്‍ജകാര്യ ബോര്‍ഡ് അധ്യക്ഷന്‍ മുസാമില്‍ ഹുസൈന് പറയുന്നു. സിന്ധു നന്ദിയിലെ ഡാം പദ്ധതിക്ക് ചൈനയില്‍ നിന്ന് സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നുണ്ടെന്ന് നേരത്തെ പാകിസ്ഥാന് ആസൂത്രണ മന്ത്രിയും വ്യക്തമാക്കിയിരുന്നു.
രണ്ട് വര്‍ഷം മുന്‍പ് തന്നെ അണക്കെട്ട് നിര്‍മ്മാണത്തിനായി പാക് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കിലും ആവശ്യമായ ഫണ്ട് കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയാണ് പദ്ധതി മന്ദഗതിയിലായത്. അണക്കെട്ട് പൂര്‍ത്തിയായാല്‍ 4500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നും മേഖലയിലെ കാര്‍ഷികാവശ്യങ്ങള്‍ക്കായി ജലം കണ്ടെത്താമെന്നുമാണ് പാകിസ്ഥാന് പ്രതീക്ഷിക്കുന്നത്.
Discussion about this post