ഡല്‍ഹി: എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ച് ജെഡിയു. ബുധനാഴ്ച പാര്‍ട്ടി ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനം. ജെഡിയു എംഎല്‍എ രത്നേഷ് സാധ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2012-ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിധീഷ് കുമാര്‍ പ്രണബ് മുഖര്‍ജിയെ പിന്തുണച്ചിരുന്നു.
കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ അമിത് ഷാ രാംനാഥ് കോവിന്ദിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ നിതീഷ് കുമാര്‍ തന്റെ വ്യക്തിപരമായ പിന്തുണ അറിയിച്ചിരുന്നു. ബിഹാര്‍ ഗവര്‍ണര്‍ കൂടിയായിരുന്ന രാംനാഥ് കോവിന്ദ് നിതീഷ് കുമാറുമായി അടുത്ത ബന്ധവും പുലര്‍ത്തിയിരുന്നു.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ ജൂണ്‍ 22-ന് കോണ്‍ഗ്രസ് മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെയും യോഗം വിളിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ജെഡിയു പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം ജെഡിയു കേരളഘടകം രാംനാഥ് കോവിന്ദിനെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കി. നാളെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേരുന്ന യോഗത്തില് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചാല്‍ ആ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്നും ജെഡിയു കേരളഘടകം വ്യക്തമാക്കി.
Discussion about this post