കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനല്‍ സിഇഒയും ചീഫ് എഡിറ്ററുമായ എം.വി നികേഷ് കുമാറിനെ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സെന്‍ട്രല്‍ എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തുതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ സജീവ ചര്‍ച്ചയായത്. അറസ്റ്റ് ചെയ്ത് മണിക്കൂറിനുള്ളില്‍ അധികൃതരുടെ നടപടി ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റം എന്ന വിമര്‍ശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ പോസ്റ്റാണ് ഈ ഗണത്തില്‍ ആദ്യത്തേത്.
പിണറായിയുടെ പോസ്റ്റിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പ്രതികരണങ്ങളും ചര്‍ച്ചകളും പിന്നീടുണ്ടായി. ഇന്നലെ തനിക്ക് എതിരെയുള്ള നീക്കം ആസൂത്രിതമാണെന്ന വിമര്‍ശനവുമായി നികേഷ് കുമാര്‍ രംഗത്തെത്തി. ഇതോടെ നികേഷിന്റെ വിശദീകരണത്തിന്മേലായി ചര്‍ച്ചകള്‍.
തനിക്കെതിരെയുള്ളത് രാഷ്ട്രീയ നീക്കമാണ്. ബിജെപി നേതാക്കളെയും മന്ത്രിമാരെയും വിളിക്കുന്നതിലും ഭേദം ജയില്‍ തുടങ്ങിയ നികേഷ് കുമാറിന്റെ പ്രതികരണങ്ങള്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. തത്സമയ വാര്‍ത്തകളിലൂടെ ജനകീയ വിചാരണ നടത്തുന്നവര്‍ സര്‍ക്കാര്‍ നടപടികളെ ഉടുക്കുകൊട്ടി പേടിപ്പിയ്ക്കുകയാണെന്ന് പറയുന്നത് മറ്റൊരു പേടിപ്പിക്കലല്ലേ എന്നാണ് ചിലരുടെ ചോദ്യം.
ഒരിക്കലും പിരിച്ച് കിട്ടാത്ത പരസ്യവരുമാനത്തിന് എന്തിന് നികുതി അടയ്ക്കണം എന്ന നികേഷിന്റെ ചോദ്യത്തിന് അത് പിരിച്ച് എടുക്കാനാകാത്തത് ചാനലിന്റെ പരാജയമല്ലേ..എന്നാണ് ഒരു കൂട്ടരുടെ ചോദ്യം.
ആറ് കോടി രൂപ പിരിച്ച് കിട്ടാതെ പണം അടയ്ക്കാനാവില്ല എന്ന നിലപാടെടുത്ത ശേഷം അറസ്റ്റ് ഒഴിവാക്കാന്‍ പണം അടയക്കാം എന്ന് പറഞ്ഞതിലെ വൈരുദ്ധ്യവും ചിലര്‍ ചോദ്യം ചെയ്യുന്നു.
കമ്മീഷണറുടെ ഓഫിസിലേക്ക് കൊണ്ട് പോകാതെ വേറെ ഓഫിസില്‍ എത്തിച്ചുവെന്ന നികേഷിന്റെ ആരോപണത്തെ..അറസ്റ്റ് ചെയ്തവരാണോ..അറസ്റ്റിന് വിധേയമായ ആളാണോ എവിടെ കൊണ്ടു പോകണം എന്ന ്തീരുമാനിക്കുന്നത് . അറസ്റ്റിലിരിക്കെ ഉദ്യോഗസ്ഥനോട് സഹായം അഭ്യര്‍ത്ഥിയ്ക്കുന്നത് ധാര്‍മ്മികതയാണോ..അക്കൗണ്ടിലേക്ക് ഒന്നര കോടിയോളം തുക പെട്ടെന്ന് നിക്ഷേപിക്കത്തക്ക രീതിയില്‍ അക്കൗണ്ട് നമ്പര്‍ ആളുകള്‍ക്ക് എവിടെ നിന്ന് കിട്ടി…ഈ പണമെല്ലാം നല്ല ആളുകളുടെ പക്കല്‍ നിന്ന് തന്നെ ലഭിച്ചതാണോ..തുടങ്ങിയ ചോദ്യങ്ങളും സോഷ്യല്‍ മീഡികളില്‍ വിമര്‍ശകര്‍ ഉന്നയിക്കുന്നു.
ഉടക്കുകൊട്ടി പേടിപ്പിക്കല്ലേ എന്ന തലക്കെട്ടില്‍ നികേഷ്കുമാര്‍ വെബ്സൈറ്റിലെഴുതിയ വിശദീകരണത്തിന് താഴെയും വലിയ ചര്‍ച്ചയാണ് നടക്കുന്നത്.
നികേഷ് കുമാര്‍ എന്ന ധീരനായ മാധ്യമപ്രവര്‍ത്തകനെ തകര്‍ക്കാനുള്ള ശ്രമങള്‍ വിജയിക്കില്ല തുടങ്ങി നികേഷ് കുമാറിന് പിന്തുണ അറിയിച്ച പോസ്റ്റുകളും നിരവധിയുണ്ട്.
Discussion about this post