ചെന്നൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാന്‍ അണ്ണാ ഡിഎംകെ പുരട്ച്ചി തലൈവി അമ്മ വിഭാഗം തീരുമാനിച്ചു. മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന യോഗത്തിലാണ് എന്‍ഡിഎയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്.
അണ്ണാ ഡിഎംകെ അമ്മ വിഭാഗവും എന്‍ഡിഎയ്ക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു. 90 എംഎല്‍എമാരുടെ പിന്തുണയുള്ള അണ്ണാ ഡിഎംകെ അമ്മ വിഭാഗത്തിന് മുപ്പത് എംപിമാരുടെയും പിന്തുണയുണ്ട്.
Discussion about this post