ഡല്‍ഹി: രാജ്യത്ത് പുതുതായി 30 സ്മാര്‍ട്ട് സിറ്റികള്‍ കൂടി നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ച് കേന്ദ്ര നഗരവികസനമന്ത്രി എം വെങ്കയ്യ നായിഡു. തിരുവനന്തപുരമാണ് ലിസ്റ്റില്‍ ഒന്നാമതായി ഇടംനേടിയത്.
ഛത്തീസ്ഗഡിന്റെ പുതിയ തലസ്ഥാനമായ നയാ റായ്പൂരാണ് പട്ടികയില്‍ രണ്ടാമത്. ജമ്മുകശ്മീരിന്റെ തലസ്ഥാനങ്ങളായ ജമ്മുവും ശ്രീനഗറും, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയും മൂന്നാംഘട്ട സ്മാര്‍ട്ട് സിറ്റി പട്ടികയില്‍ ഉള്‍പ്പെടുന്നു. അതേസമയം ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെഹ്റഡൂണ് പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.
അതേസമയം സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ റായ് ബറേലിയുമായി മല്‍സരരംഗത്തുണ്ടായിരുന്ന മീററ്റ് അന്തിമപട്ടികയില്‍ ഇടംപിടിച്ചില്ല. ഗാസിയാബാദും, മുംബൈയും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടില്ല.
40 സ്മാര്‍ട്ട്സിറ്റി പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ 30 പുതിയ സ്മാര്‍ട്ട് സിറ്റികളാണ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്.
മാനദണ്ഡപ്രകാരം കൊച്ചിക്ക് മാത്രമേ അര്‍ഹത ഉണ്ടായിരുന്നുള്ളു. പ്രത്യേക പരിഗണന പ്രകാരമാണ് തിരുവനന്തപുരത്തെ തിരഞ്ഞെടുത്തതെന്നും വെങ്കയ്യ നായിഡു ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ ഒരുക്കുന്നതിനും അടിസ്ഥാനസൗകര്യ വികസനത്തിനുമായി കേന്ദ്രം നല്കുന്ന 500 കോടിയുള്‍പ്പെടെ 1000 കോടിയുടെ നിക്ഷേപമാണു സ്മാര്‍ട്സിറ്റി പദവി ലഭിച്ചതോടെ തിരുവനന്തപുരത്തിനു ലഭിക്കുക.
കൂടുതലായി ചെലവാകുന്ന പണം സംസ്ഥാന സര്‍ക്കാരോ കോര്‍പറേഷനോ മറ്റു കേന്ദ്രപദ്ധതികള്‍ സംയോജിപ്പിച്ചു കണ്ടെത്തണം. 45 നഗരങ്ങളാണു തലസ്ഥാനത്തിനൊപ്പം രണ്ടാംഘട്ടത്തില്‍ സ്മാര്‍ട്സിറ്റി പദവിക്കുവേണ്ടി മത്സരിച്ചത്.
Discussion about this post